ഡെ​ങ്കി ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു
Monday, May 16, 2022 1:04 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ഴ​ക്കാ​ല പൂ​ർ​വ്വ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ വാ​ർ​ഡ് ത​ല ശു​ചി​ത്വ സ​മി​തി​ക​ൾ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, കു​ടും​ബ​ശ്രീ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ,സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ത്തോ​ട്, ക​ന​ക​പ്പ​ള്ളി, ക​ല്ലം​ചി​റ, ബ​ളാ​ൽ, വെ​ള്ള​രി​ക്കു​ണ്ട്, മാ​ലോം, വ​ള്ളി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി. എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും വാ​ർ​ഡ്ത​ല പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ൽ മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റും ന​ട​ത്തി. മ​ല​യോ​ര മേ​ഖ​ല​യി​ൽ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി വ്യാ​പ​നം കൂ​ടു​ത​ലാ​യ​തി​നാ​ൽ കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം, ശു​ചീ​ക​ര​ണം എ​ന്നി​വ​യി​ൽ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം പ​റ​ഞ്ഞു.
വാ​ർ​ഡ്ത​ല ആ​രോ​ഗ്യ സേ​ന പ്ര​വ​ർ​ത്ത​ക​ർ ഈ ​ആ​ഴ്ച ത​ന്നെ വീ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​വാ​ൻ എ​ത്തു​ന്ന​താ​ണ്. റ​ബ​ർ​ത്തോ​ട്ട​ത്തി​ലെ ചി​ര​ട്ട​ക​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യും ക​മു​കി​ൻ തോ​ട്ട​ങ്ങ​ളി​ലെ പാ​ള​ക​ൾ തൂ​ക്കി​യി​ട്ടും . വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യും സ​ഹ​ക​രി​ക്ക​ണം. വെ​ള്ള​രി​ക്കു​ണ്ട് അ​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്തി​ലെ ടൗ​ണു​ക​ൾ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നും വാ​ഹ​ന കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ൻ​വ​ശ​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ നീ​ക്കം ചെ​യ്യ​ണം. ടൗ​ണു​ക​ൾ മ​നോ​ഹ​ര​മാ​ക്കു​വാ​ൻ ഹ​രി​ത ക​ർ​മ്മ​സേ​ന​യു​ടെ സേ​വ​നം തേ​ടും. ഡെ​ങ്കി​പ്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​പ്പി മ​ത്സ്യ നി​ക്ഷേ​പം, ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഇ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.
വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ത​ല ശു​ചീ​ക​ര​ണ പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ അ​ജി​ത് സി.​ഫി​ലി​പ്പ് സ്വാ​ഗ​ത​വും വാ​ർ​ഡ് മെ​മ്പ​ർ വി​നു ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ൻ, ജി​മ്മി ഇ​ട​പ്പാ​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഡോ​ക്സി സൈ​ക്ലി​ൻ ഗു​ളി​ക വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​രാ​ധാ​മ​ണി നി​ർ​വ​ഹി​ച്ചു.