ലൈ​ഫ് ഗാ​ര്‍​ഡ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, May 17, 2022 1:08 AM IST
കാ​സ​ർ​ഗോ​ഡ്: ഫി​ഷ​റീ​സ് വ​കു​പ്പ് ജി​ല്ല​യി​ല്‍ 2022 വ​ര്‍​ഷ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​ല്‍​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ലൈ​ഫ്ഗാ​ര്‍​ഡു​ക​ളെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാ​ലി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 20 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള​ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം .പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ ക​ട​ലി​ല്‍ നീ​ന്താ​ന്‍ കാ​യി​ക്ഷ​മ​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം. ഗോ​വ​യി​ലെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ര്‍ സ്പോ​ര്‍​ട്ട്സി​ല്‍ നി​ന്നും പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ 27ന​കം ഫോ​ട്ടോ പ​തി​ച്ച ബ​യോ​ഡാ​റ്റ, ആ​ധാ​ര്‍​കാ​ര്‍​ഡ് പ​ക​ര്‍​പ്പ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പാ​സ് ബു​ക്ക്, പ്ര​വൃ​ത്തി പ​രി​ച​യ​ം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം, ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍, കീ​ഴൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് -671317എ​ന്ന വി​ലാ​സ​ത്തി​ലോ, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, കാ​ഞ്ഞ​ങ്ങാ​ട് കാ​ര്യാ​ല​യ​ത്തി​ലോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 97475 58835.