ഹോം​ഗാ​ർ​ഡി​ന്‍റെ വീ​ടി​നു നേ​രേ ആക്ര​മണം: മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സ്
Wednesday, May 18, 2022 1:02 AM IST
ചെ​റു​വ​ത്തൂ​ർ: ഹോം ​ഗാ​ർ​ഡി​ന്‍റെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മണം ന​ട​ത്തി​യ മൂ​ന്നു പേ​ർ​ക്കെ​തിരേ കേ​സ്. നീ​ലേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ചെ​റു​വ​ത്തൂ​ർ കൊ​വ്വ​ൽ വ​ട​ക്കു​മ്പാ​ട്ടെ കെ.​മോ​ഹ​ന​ന്‍റെ വീ​ടി​ന്‍റെ ജ​ന​ൽ ഗ്ലാ​സു​ക​ളും മ​റ്റും അ​തി​ക്ര​മി​ച്ചു ക​ട​ന്നു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ല്ലെ​റി​ഞ്ഞ് ത​ക​ർ​ത്തു​വെ​ന്ന പ​രാ​തി​യി​ൽ ജി​തേ​ഷ് തു​ട​ങ്ങി മൂ​ന്നു പേ​ർ​ക്കെ​തി​രയാണ് ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്തത്.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ:
ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​കേ​സെ​ടു​ക്ക​ണമെന്ന്

കാ​സ​ർ​ഗോ​ഡ്: ചെ​റു​വ​ത്തൂ​രി​ൽ ഷ​വ​ർ​മ ക​ഴി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ക്കു​ക​യും നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വം തി​ക​ച്ചും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്‍റെ​യും അ​നാ​സ്ഥ കൊ​ണ്ട് സം​ഭ​വി​ച്ച​താ​ണെ​ന്നും ഈ ​വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് കു​ക്കിം​ഗ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഹോ​ട്ട​ൽ മേ​ഖ​ല​യെ ത​ന്നെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ ക്കെ​തി​രെ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും നേതാക്കൾ പറഞ്ഞു.