ഉ​ത്സ​വ​ത്തി​ന്‍റെ ലൈ​റ്റു​ക​ള്‍ അ​ഴി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് വീ​ണു​ മ​രി​ച്ചു
Wednesday, May 18, 2022 11:04 PM IST
ചെ​റു​വ​ത്തൂ​ർ: ക്ഷേ​ത്രോ​ൽ​സ​ത്തി​നാ​യി സ്ഥാ​പി​ച്ച ലൈ​റ്റു​ക​ൾ ഏ​ണി​യി​ൽ ക​യ​റി അ​ഴി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് വീ​ണു​മ​രി​ച്ചു. ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സ്ഥാ​പ​ന ഉ​ട​മ ചെ​റു​വ​ത്തൂ​ർ ദി​നേ​ശ് ഭ​വ​ന് സ​മീ​പ​ത്തെ എം. ​മ​നോ​ജ്(43)​ആ​ണ് മ​രി​ച്ച​ത്. കു​ട്ട​മ​ത്ത് പൊ​ന്മാ​ലം വി​ഷ്ണു​മൂ​ർ​ത്തി ക്ഷേ​ത്ര ക​ളി​യാ​ട്ട​ത്തി​നു സ്ഥാ​പി​ച്ച ലൈ​റ്റു​ക​ളും വ​യ​റു​ക​ളും അ​ഴി​ച്ചെ​ടു​ക്കു​മ്പോ​ള്‍ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തെ​റി​ച്ചു​വീ​ണ മ​നോ​ജി​നെ നാ​ട്ടു​കാ​ർ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രേ​ത​നാ​യ ത​ളി​യി​ൽ നാ​രാ​യ​ണ പൊ​തു​വാ​ളു​ടെ​യും മു​തു​വ​ട​ത്ത് ച​ന്ദ്ര​ലേ​ഖ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ സൗ​മ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജി​ത് കു​മാ​ർ(​മ​നോ​ജ് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്), അ​നി​ത.