ഒ​രു വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍; ബോ​ധ​വ​ത്ക​ര​ണം ആ​രം​ഭി​ച്ചു
Thursday, May 19, 2022 1:19 AM IST
കാ​സ​ര്‍​ഗോ​ഡ്: വ്യ​വ​സാ​യ വ​കു​പ്പ് 2022-23 സം​രം​ഭ വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്താ​കെ ഒ​രു ല​ക്ഷം ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ധ​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ദ്ധ​തി പ്ര​കാ​രം ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലും 50 മു​ത​ല്‍ 250 വ​രെ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​താ​ത് പ്ര​ദേ​ശ​ത്തെ വി​ഭ​വ​ങ്ങ​ള്‍​ക്കും ജ​ന​ങ്ങ​ള്‍​ക്കും അ​നു​സൃ​ത​മാ​യ സം​രം​ഭ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക, ഗ്രാ​മീ​ണ വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ക, പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി വ്യ​വ​സാ​യ​വ​കു​പ്പി​ന്‍റെ പ​രി​ശീ​ല​നം ല​ഭി​ച്ച 45 ഇ​ന്‍റേ​ണു​ക​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സം​രം​ഭ​ക​രാ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ. ​സ​ജി​ത്ത് കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.