എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ശാ​സ്ത്രീ​യ ഭ​ക്ഷ്യ​ധാ​ന്യ സം​ഭ​ര​ണ​ശാ​ല സ്ഥാ​പി​ക്കും: മ​ന്ത്രി അ​നി​ല്‍
Thursday, May 19, 2022 1:19 AM IST
പ​യ്യ​ന്നൂ​ർ: സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി ശാ​സ്ത്രീ​യ ഭ​ക്ഷ്യ​ധാ​ന്യ സം​ഭ​ര​ണ​ശാ​ല​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ വ​കു​പ്പ് സ്ഥാ​പി​ക്കു​ന്ന ശാ​സ്ത്രീ​യ ഭ​ക്ഷ്യ​ധാ​ന്യ സം​ഭ​ര​ണ​ശാ​ല​ക​ളു​ടെ സം​സ്ഥാ​ന​ത​ല ശി​ലാ​സ്ഥാ​പ​നം പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ പു​ല്ലു​പാ​റ​യി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം പാ​സാ​ക്കി​യ സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ സം​ഭ​ര​ണ​ശാ​ല​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്നു. പ​ഴ​യ തി​യേ​റ്റ​റു​ക​ളോ ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ളോ ആ​ണ് ഭ​ക്ഷ്യ​ധാ​ന്യ സം​ഭ​ര​ണ​ശാ​ല​ക​ളാ​ക്കി മാ​റ്റി​യ​ത്. ഇ​തു​മൂ​ലം ഉ​ത്പ​ന്ന​ങ്ങ​ള്‍ കേ​ടാ​കു​ന്ന​തി​ന് പു​റ​മെ ഒ​രു വ​ര്‍​ഷ​ക്കാ​ലം 49 കോ​ടി രൂ​പ വാ​ട​ക​യി​ന​ത്തി​ല്‍ ന​ല്‍​കേ​ണ്ടി​യും വ​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഓ​രോ താ​ലൂ​ക്കി​ലും ശാ​സ്ത്രീ​യ ഭ​ക്ഷ്യ​ധാ​ന്യ സം​ഭ​ര​ണ​ശാ​ല സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ 16.5 കോ​ടി രൂ​പ ഇ​തി​ന് മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മു​ഴു​വ​ന്‍ താ​ലൂ​ക്കി​നും ഈ ​തു​ക മ​തി​യാ​കി​ല്ല. കേ​ന്ദ്ര കൃ​ഷി, ഭ​ക്ഷ്യ വ​കു​പ്പു​ക​ള്‍ 20 ഭ​ക്ഷ്യ​ധാ​ന്യ സം​ഭ​ര​ണ​ശാ​ല​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ സ​ഹാ​യം ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. -മന്ത്രി പറഞ്ഞു.
ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പൊ​തു​വി​ത​ര​ണ- ഉ​പ​ഭോ​ക്തൃ​കാ​ര്യ ക​മ്മീ​ഷ​ണ​ര്‍ ഡോ. ​ഡി സ​ജി​ത് ബാ​ബു, പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വ​ല്‍​സ​ല, എ​ര​മം-​കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, ടി. ​ത​മ്പാ​ന്‍ മാ​സ്റ്റ​ര്‍, എം. ​രാ​ഘ​വ​ന്‍, കെ.​പി. ര​മേ​ശ​ന്‍, കെ. ​ആ​ര്‍. ച​ന്ദ്ര​കാ​ന്ത്, ടി.​കെ. രാ​ജ​ന്‍, കെ. ​അ​ശോ​ക​ന്‍, കെ. ​മ​നോ​ജ് കു​മാ​ര്‍, കെ ​അ​ജി​ത്കു​മാ​ര്‍ തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.
ന​ബാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച് സം​ഭ​ര​ണ​ശാ​ല​ക​ള്‍ നി​ര്‍​മി​ക്കും. താ​ലൂ​ക്കു​ത​ല ശാ​സ്ത്രീ​യ ഭ​ക്ഷ്യ​ധാ​ന്യ സം​ഭ​ര​ണ​ശാ​ല​ക​ളി​ല്‍ ആ​ദ്യ​ത്തേ​താ​ണ് പു​ല്ലു​പാ​റ​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. ആ​റു വ​ശ​ങ്ങ​ളി​ല്‍ നി​ന്നും ലോ​ഡു​ക​ള്‍ ക​യ​റ്റാ​നും ഇ​റ​ക്കാ​നും ക​ഴി​യു​ന്ന വി​ധം ഹെ​ക്‌​സ​ഗ​ണ്‍ ആ​കൃ​തി​യി​ലാ​ണ് സം​ഭ​ര​ണ​ശാ​ല​ക​ള്‍ നി​ര്‍​മി​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.