തൃക്കരിപ്പൂർ: മഹാരാഷ്ട്രയിൽ നടത്തിവരുന്ന സഖ്യ സർക്കാർ മാതൃക ദേശീയ തലത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമം എൻസിപി നേതൃത്വത്തിൽ നടന്നുവരുകയാണെന്നും എൽഡിഎഫ് സർക്കാർ വികസന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാട്ടാതെയാണ് മുന്നേറുന്നതെന്നും നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഡോ.ഫൗസിയ ഖാൻ എംപി. പുതുതായി പാർട്ടിയിലെത്തിയവർക്കുള്ള സ്വീകരണയോഗം നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
സംഘാടക സമിതി ചെയർമാൻ ഹാഷിം അരിയിൽ അധ്യക്ഷതവഹിച്ചു. എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ, ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ, സംസ്ഥാന നിയമസഭാ പാർലമെന്ററി പാർട്ടി ലീഡർ തോമസ് കെ.തോമസ് എംഎൽഎ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.സുരേഷ് ബാബു, ലതിക സുഭാഷ്, ദേശീയ സെക്രട്ടറി ജോസ്മോൻ കോട്ടയം, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.എ.റസാഖ് മൗലവി, എം.പി.മുരളി, ജില്ലാ പ്രസിഡന്റ് രവി കുളങ്ങര, ജനറൽ സെക്രട്ടറി കരീം ചന്തേര, ടി.നാരായണൻ, പി.കെ.രവീന്ദ്രൻ, ആലീസ് മാത്യു, ശിവരാമൻ വയനാട്, സുരേശൻ തലശേരി, സി.ബാലൻ, എം. സജിത്ത്, പി.പത്മിനി, ഷീബ ലിയോൺ, പി.കുഞ്ഞിക്കണ്ണൻ, രാജു കൊയ്യോൻ, അൻവർ പേരാമ്പ്ര, നജീബ് തിക്കോടി, സദാനന്ദ റായി, ജലീൽ അഴീക്കോട് എന്നിവർ പ്രസംഗിച്ചു.