പ​ച്ച മ​ല​യാ​ളം, ഗു​ഡ് ഇം​ഗ്ലീ​ഷ്, അ​ച്ചി ഹി​ന്ദി പ​രീ​ക്ഷ​ക​ള്‍ നാ​ളെ
Saturday, May 21, 2022 1:01 AM IST
കാ​സ​ർ​ഗോ​ഡ്: സാ​ക്ഷ​ര​താ മി​ഷ​ന്‍ ന​ട​പ്പി​ലാ​ക്കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ള്‍ ആ​യ പ​ച്ച​മ​ല​യാ​ളം, ഗു​ഡ് ഇം​ഗ്ലീ​ഷ്, അ​ച്ചി ഹി​ന്ദി പ​രീ​ക്ഷ​ക​ള്‍ നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ ജി​ല്ല​യി​ലെ 19 സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ക്കും. മ​ല​യാ​ളം ന​ന്നാ​യി പ​ഠി​ക്കു​ന്ന​തി​നു​ള്ള പ​ച്ച മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലു​ള്ള ഗു​ഡ് ഇം​ഗ്ലീ​ഷ്, ഹി​ന്ദി ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള അ​ച്ചി ഹി​ന്ദി കോ​ഴ്സും ക​ഴി​ഞ്ഞ ആ​റു​വ​ര്‍​ഷ​മാ​യി സാ​ക്ഷ​ര​താ മി​ഷ​ന്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്നു. ജി​ല്ല​യി​ല്‍ പ​ച്ച മ​ല​യാ​ള​ത്തി​ന് 265, ഗു​ഡ് ഇം​ഗ്ലീ​ഷ് 332, അ​ച്ചി ഹി​ന്ദി 20 പേ​രും അ​ട​ക്കം ആ​കെ 617 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ല്‍ 217 പേ​രും വി​വി​ധ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.
ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ന​ട​ന്ന കോ​ഴ്സു​ക​ളി​ല്‍ കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ മൂ​ന്ന് മാ​സം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സാ​യി​രു​ന്നു. പു​തി​യ ബാ​ച്ചി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ന്നു​വ​രു​ന്നു. ക്ലാ​സ് ന​ട​ക്കു​ന്ന​ത് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യ​തി​നാ​ല്‍ ജോ​ലി​യു​ള്ള​വ​ര്‍​ക്കും വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും ഈ ​കോ​ഴ്സി​ന് ചേ​രാ​വു​ന്ന​താ​ണെ​ന്ന് സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 8281175355.