അ​ട​ഞ്ഞ ക​ലു​ങ്ക് തു​റ​ന്നി​ല്ല; മൊ​ഗ്രാ​ലി​ല്‍ മ​ഴ​വെ​ള്ള​മൊ​ഴു​കു​ന്ന​ത് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ
Monday, May 23, 2022 12:41 AM IST
കു​മ്പ​ള: മൊ​ഗ്രാ​ല്‍ ടൗ​ണി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ച് പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്ന ക​ലു​ങ്ക് ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തോ​ടെ പൂ​ര്‍​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി. ഇ​തോ​ടെ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വെ​ള്ളം മൊ​ഗ്രാ​ല്‍ പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഇ​ല്ലാ​താ​യി. ചെ​റി​യ മ​ഴ പെ​യ്യു​മ്പോ​ള്‍​ത​ന്നെ വെ​ള്ളം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കു​തി​ച്ചൊ​ഴു​കു​ക​യാ​ണ്.
മ​ഴ വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യ​ത് വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും ദു​രി​ത​മാ​യി മാ​റി. മ​ഴ ക​ടു​ത്താ​ല്‍ ഇ​വി​ടെ പാ​ത​യി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തി​നും പു​തി​യ പാ​ത​യ്ക്കാ​യി നി​ര​ത്തി​യ മ​ണ്ണ് ഒ​ഴു​കി​പ്പോ​കു​ന്ന​തി​നും ഇ​ട​യു​ണ്ട്. പു​തി​യ പാ​ത​യു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വി​ടെ പു​തി​യ ക​ലു​ങ്ക് കൂ​ടി നി​ര്‍​മി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​നം. എ​ന്നാ​ല്‍ അ​തി​നു​മു​മ്പ് താ​ത്കാ​ലി​ക​മാ​യി പ​ഴ​യ ക​ലു​ങ്ക് മ​ണ്ണ് നീ​ക്കി തു​റ​ന്നി​രു​ന്നെ​ങ്കി​ല്‍ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു.