മ​നോ​ജി​ന്‍റെ കു​ടും​ബ​ത്തെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി വ​ന്മ​തി​ൽ
Tuesday, May 24, 2022 1:09 AM IST
ഭീ​മ​ന​ടി: ഭീ​മ​ന​ടി-​ചി​റ്റാ​രി​ക്കാ​ൽ റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി വീ​ടി​നു​മു​ന്നി​ൽ കോ​ൺ​ക്രീ​റ്റ് മ​തി​ൽ കെ​ട്ടി ഒ​രു കു​ടും​ബ​ത്തെ ‘വീ​ട്ടു​ത​ട​ങ്ക​ലി​ൽ' ആ​ക്കി​യി​ട്ട് ഒ​രു മാ​സ​മാ​കു​ന്നു.
ചി​റ്റാ​രി​ക്കാ​ൽ റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നി​ടെ റോ​ഡ് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ഭീ​മ​ന​ടി​യി​ലെ തൈ​ലം​മാ​നാ​ൽ മ​നോ​ജി​ന്‍റെ വീ​ടി​നു മു​ൻ​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ഭി​ത്തി നി​ർ​മി​ച്ച് ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ 10 ദി​വ​സ​ത്തി​ന​കം സ്ഥി​ര​മാ​യ റോ​ഡ് ഒ​രു​ക്കി ന​ൽ​കാ​മെ​ന്ന ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഒ​രു​മാ​സ​മാ​യി വീ​ട്ടി​ലേ​ക്ക് വ​ണ്ടി ക​യ​റ്റാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. കു​റ​ച്ച് മ​ണ്ണി​ട്ട് വ​ഴി ഉ​ണ്ടാ​ക്കി ന​ൽ​കി​യെ​ങ്കി​ലും ഇ​തി​ലൂ​ടെ വാ​ഹ​നം ക​യ​റാ​ൻ സാ​ധി​ക്കി​ല്ല. ഇ​തി​നി​ട​യി​ൽ ഗൃ​ഹ​നാ​ഥ​ൻ കാ​ലി​ന് നീ​ര് വ​ന്ന് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​വു​ക​യും വീ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ അ​യ​ൽ​വീ​ട്ടി​ലാ​യി താ​മ​സം.
തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ 84 വ​യ​സ‌ു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ വീ​ണ് കാ​ലും കൈ​യും ഒ​ടി​ഞ്ഞു. പ്രാ​യാ​ധി​ക്യ​മു​ള്ള മ​നോ​ജി​ന്‍റെ പി​താ​വും വി​ശ്ര​മി​ലാ​ണ്. ഇ​പ്പോ​ൾ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഒ​രു ആം​ബു​ല​ൻ​സ് പോ​ലും ക​യ​റ്റാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഗൃ​ഹ​നാ​ഥ​ൻ.