ആ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​ലെ മു​റി​ക​ള്‍​ക്ക് ന​ല്‍​കി​യ വാ​ട​ക തി​രി​കെ വേ​ണ​മെ​ന്ന് മ​ടി​ക്കൈ ബാ​ങ്ക്
Wednesday, May 25, 2022 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നു​വ​ര്‍​ഷ​ത്തി​നി​ടെ ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ആ​കെ ലേ​ല​ത്തി​ല്‍ പോ​യ ര​ണ്ടു ക​ട​മു​റി​ക​ളു​ടെ വാ​ട​ക തി​രി​കെ ചോ​ദി​ച്ച് മ​ടി​ക്കൈ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ആ​കെ 102 ക​ട​മു​റി​ക​ളാ​ണ് ബ​സ് സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ ഉ​ള്ള​ത്. മൂ​ന്നു​ത​വ​ണ ലേ​ല​ത്തി​ല്‍ വ​ച്ചി​ട്ടും ലേ​ല​ത്തി​ല്‍ പോ​യ​ത് ആ​കെ ര​ണ്ട് ക​ട​മു​റി​ക​ള്‍ മാ​ത്ര​മാ​ണ്. മ​ടി​ക്കൈ ബാ​ങ്കി​നു കീ​ഴി​ല്‍ ലാ​ബ് തു​ട​ങ്ങു​ന്ന​തി​നാ​യാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ ക​ട​മു​റി​ക​ള്‍ ലേ​ല​ത്തി​നെ​ടു​ത്ത​ത്. എ​ന്നാ​ല്‍ മു​റി​ക​ളി​ല്‍ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ല​ഭി​ക്കാ​ന്‍ വൈ​കി​യ​തി​നാ​ലും വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നാ​ലു​മാ​ണ് ലാ​ബ് തു​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ പോ​യ​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ഗ​സ്റ്റ് മു​ത​ല്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി വ​രെ വാ​ട​ക​യാ​യി ന​ല്‍​കി​യ 2,23,972 രൂ​പ തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന് ബാ​ങ്ക് ന​ഗ​ര​സ​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പു​തു​താ​യി സ്ഥാ​പി​ച്ച ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ഫെ​ബ്രു​വ​രി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ​തോ​ടെ ക​ട​മു​റി​ക​ളി​ല്‍ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ലാ​ബ് ഇ​നി​യും തു​ട​ങ്ങി​യി​ട്ടി​ല്ല.
ബാ​ങ്കി​ന്‍റെ ആ​വ​ശ്യം ഇ​ന്നു ചേ​രു​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗം പ​രി​ഗ​ണി​ക്കും. ബാ​ങ്കും ന​ഗ​ര​സ​ഭ​യും ഇ​ട​തു ഭ​ര​ണ​ത്തി​ലാ​യ​തു​കൊ​ണ്ട് അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ സ​മീ​പ​ന​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള​ത്. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി കി​ട്ടി​യാ​ല്‍ ഇ​ത്ര​യും മാ​സ​ത്തെ വാ​ട​ക ഭാ​വി​യി​ലെ വാ​ട​ക​യി​ന​ത്തി​ലേ​ക്ക് വ​ക​മാ​റ്റാ​നാ​ണ് നീ​ക്കം. എ​ന്നാ​ല്‍ ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തെ എ​തി​ര്‍​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ തീ​രു​മാ​നം.ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നു​വ​ര്‍​ഷ​മാ​യി​ട്ടും ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നും ന​ഗ​ര​സ​ഭ​യ്ക്ക് കാ​ര്യ​മാ​യ വ​രു​മാ​ന​മൊ​ന്നും കി​ട്ടി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. വാ​ട​ക​യി​ന​ത്തി​ല്‍ ആ​കെ കി​ട്ടി​യ​ത് മ​ടി​ക്കൈ ബാ​ങ്കി​ല്‍ നി​ന്നു മാ​ത്ര​മാ​ണ്. അ​താ​ണ് ഇ​പ്പോ​ള്‍ തി​രി​കെ ചോ​ദി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് ഹ​ഡ്‌​കോ​യി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത​ത്. ഇ​തി​ന്‍റെ പ​ലി​ശ​യി​ന​ത്തി​ല്‍ മാ​ത്രം ര​ണ്ടു കോ​ടി​യോ​ളം രൂ​പ ന​ഗ​ര​സ​ഭ​യ്ക്ക് ഇ​തി​ന​കം അ​ട​യ്‌​ക്കേ​ണ്ടി​വ​ന്നു.15 ല​ക്ഷം രൂ​പ ഡി​പ്പോ​സി​റ്റും 15000 രൂ​പ മാ​സ​വാ​ട​ക​യു​മാ​ണ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ക​ട​മു​റി​ക​ള്‍​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
ഇ​ത്ര​യും കൂ​ടി​യ തു​ക​യ്ക്ക് ലേ​ലം കൈ​ക്കൊ​ള്ളാ​ന്‍ ആ​രും വ​രാ​തി​രു​ന്ന​താ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഇ​പ്പോ​ള്‍ ഡി​പ്പോ​സി​റ്റ് തു​ക ഏ​ഴു ല​ക്ഷം രൂ​പ​യാ​യി കു​റ​യ്ക്കാ​ന്‍ ന​ഗ​ര​സ​ഭ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി​യി​രി​ക്കു​ക​യാ​ണ്.
ന​ഗ​ര​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും അ​ക​ലെ​യാ​യി നി​ര്‍​മി​ച്ച ബ​സ് സ്റ്റാ​ന്‍​ഡ് കൊ​ണ്ട് ന​ഗ​ര​സ​ഭ​യ്ക്കു മാ​ത്ര​മ​ല്ല ബ​സു​ക​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കു​മൊ​ന്നും ഇ​തു​വ​രെ പ്ര​യോ​ജ​ന​മു​ണ്ടാ​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ ക​ര്‍​ശ​ന​മാ​യ ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​നു​ള്ളി​ലേ​ക്ക് ക​യ​റി​ത്തു​ട​ങ്ങി​യ​തു​ത​ന്നെ. എ​ന്നാ​ല്‍ ഇ​പ്പോ​ഴും കെ​ട്ടി​ട​ത്തെ ചു​റ്റി ക​റ​ങ്ങി​ത്തി​രി​ഞ്ഞു വ​രു​ന്ന​ത​ല്ലാ​തെ ക​യ​റാ​ന്‍ യാ​ത്ര​ക്കാ​രൊ​ന്നും ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ ഉ​ണ്ടാ​കാ​റി​ല്ല. ആ​കെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ ക​വാ​ട​ത്തി​ല്‍ മാ​ത്ര​മാ​ണ് നി​ല്‍​ക്കു​ന്ന​ത്. ഓ​ണ​ത്തി​നും വി​ഷു​വി​നും സ​ര്‍​ക്കാ​ര്‍ വാ​ര്‍​ഷി​ക​ത്തി​നും പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​ക​ളും മ​റ്റു സ​മ​യ​ങ്ങ​ളി​ല്‍ പൊ​തു​പ​രി​പാ​ടി​ക​ളും ന​ട​ത്താ​നു​ള്ള ഇ​ട​മാ​യി മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.