അ​ബു​ദാ​ബി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് പൊ​ള്ള​ലേ​റ്റ മ​ല​യാ​ളി മ​രി​ച്ചു
Wednesday, May 25, 2022 10:08 PM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ബു​ദാ​ബി​യി​ല്‍ ഖാ​ലി​ദി​യ്യ​യി​ലെ റ​സ്റ്ററ​ന്‍റില്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ മ​ല​യാ​ളി മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് കൊ​ള​വ​യ​ല്‍ കാ​റ്റാ​ടി​യി​ലെ മേ​സ്ത്രി ദാ​മോ​ദ​ര​ന്‍റെ മ​ക​ന്‍ ധ​നേ​ഷ് (32) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. 80 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. റ​സ്റ്ററ​ന്‍റില്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. എ​ട്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി അ​ബു​ദാ​ബി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ധ​നേ​ഷ് പ​ത്തു ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്. അ​മ്മ: നാ​രാ​യ​ണി. സ​ഹോ​ദ​ര​ങ്ങ​ള്‍: ധ​നൂ​പ്, ധ​ന്യ.