കാഞ്ഞങ്ങാട്: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഷൻ പദ്ധതിയുടെ ഭാഗമായുള്ള സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി കക്കാട്ട് ജിഎച്ച്എസ്എസിലെ അശ്വതി കൃഷ്ണന് വേണ്ടി നിർമിച്ച വീടിന്റെ താക്കോൽ ദാനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ, ഉപജില്ല ഓഫീസർ കെ.ടി.ഗണേഷ് കുമാർ, വി.വി.ഭാസ്കരൻ, കെ.ആശാലത, ജി.കെ.ഗിരീഷ്, പി. സതീശൻ, എം.സുനിൽകുമാർ, ടി.വി.പ്രദീപ്കുമാർ, കെ.വി.രാജീവൻ, കെ.വി.മധു, പ്രകാശൻ പട്ടേന, വി.വി.മനോജ് കുമാർ, വി.കെ.ഭാസ്കരൻ, ടി.ഇ.സുധാമണി, പി.ടി.തമ്പാൻ, കെ.കെ.പിഷാരടി, കെ.സി. മാനവർമരാജ, ടി.വി.സുകുമാരൻ, പി.വി.പ്രകാശൻ, എം.വി.ജയ എന്നിവർ പ്രസംഗിച്ചു.