നീ​ര്‍​ത്ത​ട​വി​ക​സ​ന പ​ദ്ധ​തി​ക്ക് കോ​ടോം-​ബേ​ളൂ​രി​ല്‍ തു​ട​ക്ക​മാ​യി
Friday, May 27, 2022 1:37 AM IST
എ​ണ്ണ​പ്പാ​റ: മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണം ല​ക്ഷ്യ​മാ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പു​വ​ര്‍​ഷ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന മാ​തൃ​കാ നീ​ര്‍​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​ക്ക് കോ​ടോം-​ബേ​ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി.

കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ സ്ഥാ​യി​യാ​യ വി​ക​സ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന ദു​ര​ന്ത​ഫ​ല​ങ്ങ​ള്‍ മ​റി​ക​ട​ക്കു​ക എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് 'ആ​ല​ത്ത​ടി' നീ​ര്‍​ത്ത​ടം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 15.0 ല​ക്ഷം അ​ട​ങ്ക​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

താ​യ​ന്നൂ​ര്‍ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ജ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ വി.​എം.​അ​ശോ​ക് കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ്, പ​ഞ്ചാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​ര​ജ​നി, മെം​ബ​ര്‍​മാ​രാ​യ ഇ.​ബാ​ല​കൃ​ഷ്ണ​ന്‍, രാ​ജീ​വ​ന്‍ ചീ​രോ​ല്‍, പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് യു.​ത​മ്പാ​ന്‍ നാ​യ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​ഗം​ഗാ​ധ​ര​ന്‍, പി.​യു.​മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, മു​സ്ത​ഫ താ​യ​ന്നൂ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​വി. ഹ​രി​ത, മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ കെ.​ബാ​ല​കൃ​ഷ്ണ ആ​ചാ​ര്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.