ചെ​റു​വ​ള്ള​ങ്ങ​ൾ​ക്കും ഇ​നി സു​ഗ​മ​മാ​യി തീ​ര​മ​ണ​യാം
Friday, May 27, 2022 1:37 AM IST
ചെ​റു​വ​ത്തൂ​ർ: ചെ​റു​വ​ള്ള​ങ്ങ​ളി​ലെ​ത്തു​ന്ന മ​ത്സ്യം ലേ​ല ഹാ​ളി​ൽ എ​ത്തി​ക്കാ​നു​ള്ള പ്ര​യാ​സം നീ​ക്കാ​ൻ മ​ട​ക്ക​ര മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​നു സ​മീ​പം ലോ ​ലെ​വ​ൽ ഫിം​ഗ​ർ ജെ​ട്ടി​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.

തു​റ​മു​ഖ​ത്ത് എ​ത്തു​ന്ന ചെ​റി​യ മ​ത്‌​സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ത്തി​നാ​ണ് അ​റു​തി​യാ​വു​ന്ന​ത്. വാ​ർ​ഫി​ന്‍റെ ഉ​യ​രം കൂ​ടി​യ മ​ട​ക്ക​ര തു​റ​മു​ഖ​ത്തേ​ക്ക് ചെ​റി​യ വ​ള്ള​ങ്ങ​ൾ എ​ത്തി​യാ​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​ത് വ​ള​രെ ക്ലേ​ശ​ക​ര​മാ​ണ്.

വേ​ലി​യി​റ​ക്ക സ​മ​യ​ത്ത് വ​ള്ള​ത്തി​ൽ നി​ന്ന് മ​ത്സ്യ​മെ​ടു​ത്ത് ലേ​ല​ഹാ​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം പു​ഴ​യി​ൽ കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ചെ​റി​യ വ​ള്ള​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തി​ലാ​ണ് ഇ​വി​ടെ ലോ ​ലെ​വ​ൽ ഫിം​ഗ​ർ ജെ​ട്ടി അ​നു​വ​ദി​ച്ച​ത്. ഫി​ഷ​റീ​സ് ഫ​ണ്ടി​ൽ നി​ന്ന് 1.16കോ​ടി രൂ​പ ചെ​ല​വി​ൽ 30 മീ​റ്റ​ർ നീ​ള​വും അ​ഞ്ചു മീ​റ്റ​ർ വീ​തി​യു​ള്ള ജെ​ട്ടി​ക​ളാ​ണ് പ​ണി​യു​ന്ന​ത്.

ഓ​രോ ജെ​ട്ടി​യു​ടെ​യും ഇ​രു ഭാ​ഗ​ങ്ങ​ളി​ലും വ​ള്ള​ങ്ങ​ൾ അ​ടു​പ്പി​ച്ച് മ​ത്സ്യ​വി​ല്പ​ന ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​വി​ടെ ന​ട​പ്പാ​ക്കാം. ര​ണ്ടു മാ​സം കൊ​ണ്ട് ജെ​ട്ടി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് ലോ ​ലെ​വ​ൽ ഫിം​ഗ​ർ ജെ​ട്ടി ഇ​വി​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള ലേ​ല ഹാ​ളി​ന്‍റെ പ​രി​മി​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ജെ​ട്ടി​യോ​ട് ചേ​ർ​ന്ന് പു​തി​യ ലേ​ല​ഹാ​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് ഇ​തി​ന​കം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.