ലാ​ഭം ത​ന്നെ മു​ഖ്യം; കെ​എ​സ്ആ​ര്‍​ടി​സി ജി​ല്ലാ ഓ​ഫീ​സ് ഒ​ന്നു​മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക്
Saturday, May 28, 2022 1:20 AM IST
കാ​സ​ര്‍​ഗോ​ഡ്: കെ​എ​സ്ആ​ര്‍​ടി​സി ജി​ല്ലാ ആ​സ്ഥാ​നം ജി​ല്ലാ ഡി​പ്പോ​യി​ല്‍ നി​ന്നും കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റു​ന്നു. ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​റും ജീ​വ​ന​ക്കാ​രും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് മാ​റു​മ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​യി​ല്‍ അ​വി​ടെ​യു​ള്ള സ്‌​റ്റേ​ഷ​ന്‍ മാ​സ്റ്റ​റും ഏ​താ​നും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും വ​ര്‍​ക്ക് ഷോ​പ്പും മാ​ത്ര​മാ​കും അ​വ​ശേ​ഷി​ക്കു​ക. കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​യി​ലെ തു​ളു​നാ​ട് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ ര​ണ്ടാം​നി​ല​യി​ലാ​ണ് നി​ല​വി​ല്‍ ജി​ല്ലാ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ ​സ്ഥ​ലം ബാ​ങ്കു​ക​ള്‍​ക്കോ മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍​ക്കോ വാ​ട​ക​യ്ക്ക് ന​ല്‍​കി കെ​എ​സ്ആ​ര്‍​ടി​സി​ക്ക് അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യാ​ണ് ഓ​ഫീ​സ് മാ​റ്റ​ത്തി​ന്‍റെ ല​ക്ഷ്യം. മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ കാ​സ​ര്‍​ഗോ​ഡ് സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ഴാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ധ​ന​കാ​ര്യ​വി​ഭാ​ഗം ഈ ​നി​ര്‍​ദേ​ശം അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്.
തു​ളു​നാ​ട് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള 66 ക​ട​മു​റി​ക​ളി​ല്‍ ന​ല്ലൊ​രു പ​ങ്കും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. കോ​വി​ഡാ​ന​ന്ത​ര സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ മൂ​ലം വ​ലി​യ തു​ക വാ​ട​ക​യും ഡി​പ്പോ​സി​റ്റും ന​ല്‍​കി അ​വ ഏ​റ്റെ​ടു​ക്കാ​ന്‍ ചെ​റു​കി​ട സം​രം​ഭ​ക​ര്‍ മ​ടി​ക്കു​ന്ന​താ​ണ് കാ​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​ന്നും ര​ണ്ടും നി​ല​ക​ളി​ലെ വി​ശാ​ല​മാ​യ ഹാ​ളു​ക​ള്‍ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കോ മ​റ്റു സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കോ വാ​ട​ക​യ്ക്ക് ന​ല്‍​കി വ​രു​മാ​ന​മു​റ​പ്പി​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി പ​ദ്ധ​തി​യി​ട്ട​ത്.
കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ഡി​പ്പോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ന​ഗ​ര​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ചെ​മ്മ​ട്ടം​വ​യ​ലി​ലാ​ണ്. ഇ​വി​ടെ ആ​വ​ശ്യ​ത്തി​ന് കെ​ട്ടി​ട​സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് ആ​രെ​ങ്കി​ലും വാ​ട​ക​യ്‌​ക്കെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത തീ​രെ കു​റ​വാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ സി​ഐ​ടി​യു ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തി​റ​ങ്ങി.
അ​ഗ്നി സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഗ​ര​സ​ഭ കെ​ട്ടി​ട ന​മ്പ​ർ ഉ​ൾ​പ്പെ​ടെ ന​ൽ​കാ​ത്ത​ത് വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് ഇ​ത് അ​നു​വ​ദി​ക്കു​ന്ന​തി​നു ത‍​ട​സ​മാ​യേ​ക്കും. വാ​ട​ക​യ്ക്ക് കൊ​ടു​ക്ക​ണ​മെ​ങ്കി​ല്‍ വീ​ണ്ടും ഒ​ന്ന​ര കോ​ടി​യോ​ളം ചെ​ല​വി​ട്ട് അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ സ്ഥാ​പി​ക്കേ​ണ്ടി​വ​രും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല​വി​ലെ സാ​ന്പ​ത്തി​ക​സ്ഥി​തി വെ​ച്ച് ഇ​ത് എ​ത്ര​ത്തോ​ളം പ്രാ​യോ​ഗി​ക​മാ​കു​മെ​ന്നാ​ണ് ചോ​ദ്യ​മു​യ​രു​ന്ന​ത്. ജി​ല്ലാ ഓ​ഫീ​സ് ആ​വ​ശ്യ​ത്തി​ന് ഗ​താ​ഗ​ത​സൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത ചെ​മ്മ​ട്ടം​വ​യ​ലി​ലേ​ക്ക് മാ​റ്റു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മെ​ല്ലാം ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​മു​ള്ള പാ​സ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ഇ​വി​ടെ​യെ​ത്താ​ന്‍ ജ​ന​ങ്ങ​ള്‍ ഏ​റെ ക​ഷ്ട​പ്പെ​ടേ​ണ്ടി​വ​രും.
യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
കാ​സ​ർ​ഗോ​ഡ്: കെ​എ​സ്ആ​ർ​ടി​സി കാ​സ​ർ​ഗോ​ഡ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്‌​സ് ഡി​പ്പോ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന എ​ടി​ഒ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ല്കി വ​രു​ന്ന ഓ​ഫീ​സ് കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി ഫ​ല​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഡി​പ്പോ ത​ന്നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ കാ​സ​ർ​ഗോ​ഡ് എ​ടി​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മ​ല്ലി​കാ​ർ​ജു​ന ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്നും പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ലീ​സ് ത​ട​യു​ക​യും നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ്കു​മാ​ർ, ര​തീ​ഷ് കാ​ട്ടു​മാ​ടം, ഇ​സ്മ​യി​ൽ ചി​ത്താ​രി, ഷി​ബി​ൻ ഉ​പ്പി​ലി​ക്കൈ, എ​ച്ച്.​ആ​ർ. വി​നീ​ത് എ​ന്നി​വ​രെ കാ​സ​റ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് പി​ന്നീ​ട് ജാ​മ്മ്യ​ത്തി​ൽ വി​ട്ടു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​സ​ർ​ഗോ​ഡ് എ​ടി​ഒ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് പോ​ലീ​സ് ത​ട​യു​ന്നു.