വാ​യി​ച്ചു വ​ള​രാ​ന്‍ വാ​യ​ന​പ്പു​ര​യൊ​രു​ക്കി നാ​ട്ട​ക്ക​ല്‍ എ​എ​ല്‍​പി സ്‌​കൂ​ള്‍
Friday, June 24, 2022 1:13 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​മു​കും മു​ള​യും​കൊ​ണ്ട് കെ​ട്ടി​പ്പൊ​ക്കി പ​ന​യോ​ല കൊ​ണ്ടു​മേ​ഞ്ഞ അ​ഴ​കു​ള്ള ഒ​രോ​ല​പ്പു​ര. അ​തി​നു​ള്ളി​ല്‍ വൃ​ത്താ​കൃ​തി​യി​ല്‍ മു​ള​കൊ​ണ്ടു​ള്ള ഇ​രി​പ്പി​ടം. ക​ളി​ക​ള്‍​ക്കി​ട​യി​ല്‍ വെ​റു​തേ​യി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നും വാ​യി​ക്കു​ന്ന​തി​നു​മൊ​ക്കെ ഇ​തു​പോ​ലൊ​രി​ടം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലെ​ന്ന് പ​ല​വ​ട്ടം ഭാ​വ​ന​യി​ല്‍ സ​ങ്ക​ല്പി​ച്ചു നോ​ക്കി​യി​ട്ടു​ണ്ടാ​കും എ​ല്ലാ കു​ട്ടി​ക​ളും.
വാ​യ​നാ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍​മു​റ്റ​ത്തി​ന​രി​കി​ലാ​യി അ​തു​പോ​ലൊ​രെ​ണ്ണം ഉ​ണ്ടാ​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണ് നാ​ട്ട​ക്ക​ല്‍ എ​എ​ല്‍​പി സ്‌​കൂ​ള്‍.

പ്ര​കൃ​തി​യു​ടെ മ​ടി​ത്ത​ട്ടി​ലി​രു​ന്ന് അ​റി​വി​ന്‍റെ വെ​ളി​ച്ച​വും നു​ണ​യു​ന്ന​തി​നു​ള്ള അ​സു​ല​ഭ അ​വ​സ​രം. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​യ​ന​പ്പു​ര ഒ​രു​ക്കി​യ​ത്. ത​ല​മു​റ​ക​ളു​ടെ സാ​ക്ഷി​യാ​യ ഊ​രു​മൂ​പ്പ​ന്‍ മാ​ണി​ക്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പി​ക വി​ജ​യ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ന്‍ പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ​വും ബാ​ല​സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന​വും യു​വ ക​വി ജി​തേ​ഷ് ക​മ്പ​ല്ലൂ​ര്‍ നി​ര്‍​വ​ഹി​ച്ചു.

വാ​രം-​താ​രം, പൊ​തു​വി​ജ്ഞാ​ന ക്വി​സ്, ഞാ​നൊ​രു ക​ഥ പ​റ​യാം, പി​റ​ന്നാ​ള്‍ മ​ധു​രം, പു​സ്ത​ക പ​രി​ച​യം തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് വാ​യ​ന വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.