ഖാ​ദി ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ദേ​ശീ​യ വി​കാ​രം: പി. ​ജ​യ​രാ​ജ​ന്‍
Friday, June 24, 2022 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തോ​ടൊ​പ്പം ജ​ന്മം​കൊ​ണ്ട ഖാ​ദി ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ദേ​ശീ​യ വി​കാ​ര​മാ​ണെ​ന്ന് ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. ഓ​ണം ഖാ​ദി മേ​ള​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍, സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ ഇ​ട​യി​ല്‍ ഖാ​ദി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം അ​റി​യു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഖാ​ദി സ​ര്‍​വേ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍​ഷം 150 കോ​ടി വി​റ്റു​വ​ര​വാ​ണ് ഖാ​ദി ബോ​ര്‍​ഡ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പി. ​ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് നി​ല​വി​ല്‍ ഖാ​ദി ബോ​ര്‍​ഡ്. ഖാ​ദി കൊ​ണ്ടു​ള്ള പാ​ന്‍റ്സും ടോ​പ്പു​ക​ളും കു​ട്ടി​ക്കു​പ്പാ​യ​ങ്ങ​ളു​മു​ള്‍​പ്പെ​ടെ ബ​ക്രീ​ദ് - ഓ​ണം മേ​ള​ക​ളി​ല്‍ വി​പ​ണി​യി​ലെ​ത്തും.​ഇ​തി​ന് മു​ന്നോ​ടി​യാ​യി ജൂ​ലൈ ഒ​ന്നു മു​ത​ല്‍ എ​ട്ടു വ​രെ 30 ശ​ത​മാ​നം റി​ബേ​റ്റോ​ടു​കൂ​ടി ഖാ​ദി മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ എ​ട്ടു വ​രെ​യാ​ണ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച ഖാ​ദി മേ​ള​ക​ള്‍ ന​ട​ക്കു​ക.ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖാ​ദി ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ പി.​സി. മാ​ധ​വ​ന്‍ ന​മ്പൂ​തി​രി, കാ​സ​ര്‍​ഗോ​ഡ് പ്രൊ​ജ​ക്ട് ഓ​ഫി​സ​ര്‍ എം.​വി. മ​നോ​ജ് കു​മാ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് ഏ​ജ​ന്‍​സി മാ​നേ​ജ​ര്‍ വി.​വി.​ര​മേ​ശ​ന്‍, ടി.​വി. വി​നോ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.