പാ​ല്‍ വി​ത​ര​ണ ക​മ്പ​നി​യി​ലെ മോ​ഷ​ണം: മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍
Friday, June 24, 2022 1:13 AM IST
വി​ദ്യാ​ന​ഗ​ര്‍: സ്വ​കാ​ര്യ പാ​ല്‍ വി​ത​ര​ണ ക​മ്പ​നി​യു​ടെ ചെ​ര്‍​ക്ക​ള ഓ​ഫീ​സി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ നെ​ല്ലി​ക്ക​ട്ട സാ​റ​ത്ത​ടു​ക്ക ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ പി.​എം.​ന​വാ​സ് (39)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ​മീ​പ​വാ​സി​യാ​യ പ​തി​നേ​ഴ്കാ​ര​ന്‍ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. 18ന് ​പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ക​ര്‍​ഷ​ക​ശ്രീ പാ​ല്‍ വി​ത​ര​ണ ക​മ്പ​നി ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച് മേ​ശ വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്ന​ത്. മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ ര​ണ്ട് പേ​ര്‍ പ​ണം ക​വ​രു​ന്ന ദൃ​ശ്യം സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​ല്‍​നി​ന്നു​ള്ള സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.