വ​ര്‍​ക്ക്‌​ഷോ​പ്പ് കു​ത്തി​ത്തുറ​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ി
Friday, June 24, 2022 1:13 AM IST
ചെ​റു​വ​ത്തൂ​ര്‍: വ​ര്‍​ക്ക്‌​ഷോ​പ്പി​ന്‍റെ ചു​വ​ര്‍ കു​ത്തി​തു​റ​ന്ന് ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യെ​ന്ന പ​രാ​തി​യി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ചെ​റു​വ​ത്തൂ​ര്‍ ക​ണ്ണാ​ടി​പ്പാ​റ​യി​ലെ കെ.​എ​ന്‍.​മ​ധു​സൂ​ദ​ന​ന്‍റെ പ​രാ​തി​യി​ലാ​ണ് കാ​ലി​ക്ക​ട​വ് സ്വ​ദേ​ശി കെ.​എ​ന്‍.​സു​കു​മാ​ര​ന്‍(46), പ​യ്യ​ന്നൂ​ര്‍ കോ​ത്താ​യി​മു​ക്കി​ലെ സു​രേ​ശ​ന്‍(49)​എ​ന്നി​വ​ര്‍​ക്കെ​തി​രെ ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​സം 21 നാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് ഹൊ​സ്ദു​ര്‍​ഗ് ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്‌​ളാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.