അ​റു​പ​തി​ലേ​റെ ച​ക്ക വി​ഭ​വ​ങ്ങ​ളു​മാ​യി കു​ടും​ബ​ശ്രീ ച​ക്ക ഫെ​സ്റ്റ്
Friday, June 24, 2022 1:14 AM IST
പെ​രി​യ: അ​റു​പ​തി​ലേ​റെ ഇ​നം ച​ക്ക വി​ഭ​വ​ങ്ങ​ളു​മാ​യി പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പെ​രി​യ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ക്ക ഫെ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി.

ച​ക്ക ബി​രി​യാ​ണി, ച​ക്ക ചി​ല്ലി, ച​ക്ക കേ​ക്ക്, ച​ക്ക ക​ട്‌​ല​റ്റ് തു​ട​ങ്ങി​യ നൂ​ത​ന​മാ​യ വി​ഭ​വ​ങ്ങ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധ​നേ​ടി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സം​രം​ഭ​ക​ത്വ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യി​ല്‍ പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് വി​ഭ​വ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത് ച​ക്ക​യെ​യാ​ണ്. സാ​ധാ​ര​ണ ച​ക്ക​യ്ക്ക് പു​റ​മേ മു​ള്ള​ന്‍​ച​ക്ക, കൈ​ത​ച്ച​ക്ക എ​ന്നി​വ​യു​ടെ വി​ഭ​വ​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി.

പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷ​ഹീ​ദ റാ​ഷി​ദ് ച​ക്ക കേ​യ്ക്ക് മു​റി​ച്ചു കൊ​ണ്ടാ​ണ് ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​വി.​സു​നി​ത അ​ധ്യ​ക്ഷ​ത വഹിച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ദേ​വ​ദാ​സ് ആ​ദ്യ വി​ല്പ​ന നി​ര്‍​വ​ഹി​ച്ചു. സു​മ കു​ഞ്ഞി​കൃ​ഷ്ണ​ന്‍,എം.​വി.​നാ​രാ​യ​ണ​ന്‍, ടി.​വി. അ​ശോ​ക​ന്‍, പി.​ര​ജ​നി, എ.​ഷീ​ബ,പി. ​പ്രീ​തി, പി.​ഗി​രീ​ഷ്, പി.​സി.​ഗി​രി​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.