തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ര്‍​മ​സേ​ന​യു​മാ​യി വ​ലി​യ​പ​റ​മ്പ്
Monday, June 27, 2022 1:23 AM IST
വ​ലി​യ​പ​റ​മ്പ്: ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തെ​ങ്ങു​ക​ളും തെ​ങ്ങ് ക​ര്‍​ഷ​ക​രു​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​യ വ​ലി​യ​പ​റ​മ്പി​ല്‍ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ക​ര്‍​മ​സേ​ന​യെ ഒ​രു​ക്കു​ന്നു. ഇ​വ​ര്‍​ക്ക് തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് തെ​ങ്ങി​ല്‍ ക​യ​റു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക തു​ട​ക്ക​മാ​യി.
കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ത്മ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് തെ​ങ്ങ് ക​യ​റ്റ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. സ​ജീ​വ​ന്‍ നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശ്യാ​മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഖാ​ദ​ര്‍ പാ​ണ്ട്യാ​ല, ഇ.​കെ. മ​ല്ലി​ക, പ​ഞ്ചാ​യ​ത്തം​ഗം എം.​ബു​ഷ​റ, കൃ​ഷി ഓ​ഫീ​സ​ര്‍ വി. ​ശി​വ​കു​മാ​ര്‍, ആ​ത്മ ബി​ടി​എം സ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പെ​രി​ങ്ങോം ആ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ പി.​വി. ഗീ​ത​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തെ​ങ്ങ് ക​യ​റ്റ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ഇ​ന്‍​സ്ട്ര​ക്ട​ര്‍ വ​നി​ത​യാ​ണെ​ങ്കി​ലും പ​രി​ശീ​ല​നാ​ര്‍​ഥി​ക​ളി​ല്‍ 26 പു​രു​ഷ​ന്മാ​ര്‍​ക്കൊ​പ്പം ഒ​രു പെ​ണ്‍​ത​രി മാ​ത്ര​മേ​യു​ള്ളൂ. വ​ലി​യ​പ​റ​മ്പ് പ​ന്ത്ര​ണ്ടി​ലെ വി​ജി​ന​യാ​ണ് തെ​ങ്ങു​ക​യ​റ്റ ക​ര്‍​മ​സേ​ന​യി​ല്‍ വ​നി​താ പ്രാ​തി​നി​ധ്യം.