പ്ര​വാ​സി വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, June 27, 2022 10:51 PM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി ചെ​ങ്ക​ൽ​പ്പ​ണ​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ. പ​റ​ക്ക​ളാ​യി മു​ള​വ​ന്നൂ​രി​ലെ മു​ട്ടി​ൽ വീ​ട്ടി​ൽ ദാ​മോ​ദ​ര​ൻ - കു​ഞ്ഞി​പ്പെ​ണ്ണ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പ്ര​കാ​ശ​ൻ (38) ആ​ണ്‍ മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ്‍ വീ​ടി​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. അ​വി​വാ​ഹി​ത​നാ​ണ്‍. നീ​ണ്ട പ​ത്തു​വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നു ശേ​ഷ​മാ​ണ്‍ പ്ര​കാ​ശ​ൻ നാ​ലു ദി​വ​സം മു​മ്പ് നാ​ട്ടി​ലെ​ത്തി​യ​ത്.