അ​ധോ​ലോ​ക​സം​ഘ​ങ്ങ​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി ഉ​പ്പ​ള
Tuesday, June 28, 2022 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: നി​റ​തോ​ക്കും വ​ടി​വാ​ളു​മ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു​കൊ​ണ്ട് വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ള്‍. പ​ട്ടാ​പ്പ​ക​ല്‍ ഒ​രാ​ളെ വീ​ട്ടി​ല്‍ ക​യ​റി​വ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ല​പേ​ശു​ന്ന​തും മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തു​മൊ​ന്നും വ​ലി​യ വാ​ര്‍​ത്ത​യ​ല്ലാ​താ​കു​ന്ന അ​വ​സ്ഥ. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​ധോ​ലോ​ക സം​ഘ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ന്ന റോ​ഡു​ക​ളും ചെ​റു​ക​വ​ല​ക​ളും.
മും​ബൈ​യി​ലും മം​ഗ​ളൂ​രു​വി​ലും മ​റ്റും ഒ​രു​പ​ക്ഷേ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ക​ണ്ടി​രു​ന്ന അ​ധോ​ലോ​ക വാ​ഴ്ച​യു​ടെ ചെ​റു​പ​തി​പ്പാ​യി മാ​റു​ക​യാ​ണ് ഉ​പ്പ​ള. വി​ദേ​ശ​ത്തു ന​ട​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന്‍റെ പേ​രി​ല്‍ ഇ​വി​ടെ​യു​ള്ള ബ​ന്ധു​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ന്ദി​യാ​ക്കി വ​ച്ച് വി​ല​പേ​ശു​ന്ന​തും വി​ദേ​ശ​ത്തു​ള്ള​വ​രെ ഇ​ങ്ങോ​ട്ടു വ​രു​ത്തി കെ​ണി​യി​ല്‍ പെ​ടു​ത്തു​ന്ന​തു​മെ​ല്ലാം ഇ​വി​ടെ സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ അ​ധോ​ലോ​ക​ത്തി​ന്‍റെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ മ​ര്‍​ദ​ന​മു​റ​ക​ള്‍​ക്കി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യു​വാ​വി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്.ദ​ശ​ക​ങ്ങ​ള്‍​ക്കു​മു​മ്പ് കാ​ഞ്ഞ​ങ്ങാ​ടി​നും കാ​സ​ര്‍​ഗോ​ഡി​നു​മി​ട​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ അ​ധോ​ലോ​ക​ത്തി​ന്‍റെ ഇ​ഷ്ട​കേ​ന്ദ്ര​ങ്ങ​ളാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. പ്ര​മാ​ദ​മാ​യ ഹം​സ വ​ധ​മു​ള്‍​പ്പെ​ടെ ന​ട​ന്ന​ത് ഈ ​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ്.
അ​ക്കാ​ല​ത്ത് കേ​വ​ലം സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ഒ​തു​ങ്ങി​നി​ന്നി​രു​ന്ന അ​ധോ​ലോ​ക​ത്തി​ന്‍റെ മു​ന്‍​ഗ​ണ​നാ​ക്ര​മ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്ത​ന​ശൈ​ലി​യി​ലും വ​ന്ന മാ​റ്റ​ങ്ങ​ളാ​ണ് സ​മീ​പ​കാ​ല​ത്ത് ഉ​പ്പ​ള​യെ അ​ധോ​ലോ​ക​ത്തി​ന്‍റെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ക്കി​യ​ത്. മം​ഗ​ളൂ​രു ന​ഗ​ര​വു​മാ​യു​ള്ള അ​ടു​പ്പ​വും പോ​ലീ​സി​ന് എ​ത്തി​പ്പെ​ടാ​ന്‍ വി​ഷ​മ​മു​ള്ള ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ എ​ളു​പ്പ​ത്തി​ല്‍ അ​ങ്ങോ​ട്ടു ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ത​ന്നെ​യാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. ടൗ​ണി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച സം​ഘം പോ​ലീ​സി​നു നേ​രെ വെ​ടി​യു​തി​ര്‍​ത്ത് ക​ര്‍​ണാ​ട​ക​യി​ലേ​ക്കു ക​ട​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത് മാ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ്. ഇ​തി​ലെ പ്ര​തി​ക​ളെ പി​ന്നീ​ട് പി​ടി​കൂ​ടി​യ​ത് മും​ബൈ​യി​ലും പൂ​ണെ​യി​ലും നി​ന്നാ​യി​രു​ന്നു.കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സും ലീ​ന മ​രി​യ പോ​ളി​ന്‍റെ ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ആ​ക്ര​മ​ണ​മു​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളു​ടെ വാ​ല​റ്റം ചെ​ന്നെ​ത്തു​ന്ന​ത് ഉ​പ്പ​ള​യി​ലാ​ണ്. അ​ത് മ​റു​വ​ശ​ത്ത് മം​ഗ​ളൂ​രു​വി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും വീ​ണ്ടും നീ​ളു​ക​യും ചെ​യ്യു​ന്നു. ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ഈ ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളും 24 മ​ണി​ക്കൂ​ര്‍ ശ​ക്ത​മാ​യ പ​ട്രോ​ളിം​ഗ് സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ദീ​ര്‍​ഘ​നാ​ളാ​യി ഉ​യ​രു​ന്നു​ണ്ട്.