കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്
Wednesday, June 29, 2022 1:00 AM IST
അ​മ്പ​ല​ത്ത​റ: ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​റ​ക്ക​ളാ​യി കൂ​വ​ത്തി​ല്‍ താ​ഴെ​വീ​ട്ടി​ല്‍ കെ.​വി.​ജ​യേ​ഷ്(37), ചൂ​ളി​യ​ന്‍​വ​ള​പ്പി​ല്‍ ദീ​പേ​ഷ് കു​മാ​ര്‍ (34) എ​ന്നി​വ​രെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ നാ​ലി​ന് പ​റ​ക്ക​ളാ​യി ചേ​മ​ന്തോ​ട് വ​ച്ചാ​ണ് ഇ​വ​ര്‍​ക്കു​നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റോ​ഡി​ല്‍ പ​ന്നി​യെ ക​ണ്ട് ബൈ​ക്ക് നി​ര്‍​ത്തി​യ​പ്പോ​ള്‍ ഇ​വ​ര്‍​ക്കു​നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.
ജ​യേ​ഷി​ന്‍റെ കൈ​യി​ലും ത​ല​യി​ലും ദീ​പേ​ഷി​ന്‍റെ വ​യ​റി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.