കാസർഗോഡ്: ആരോഗ്യമേഖലയിൽ കാസർഗോഡ് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യപ്രവർത്തക ദയാബായി ഓഗസ്റ്റ് ആറിന് ഹിരോഷിമാ ദിനത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ നിരാഹാര സമരത്തിന്റെ പ്രചരണാർത്ഥം കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ചക്രസമരം ശ്രദ്ധേയമായി. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഷുക്കൂർ കണാജെ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കരീം ചൗക്കി, സുബൈർ പടുപ്പ്, ഫറീന കോട്ടപ്പുറം, അഹ്മദ്ചൗക്കി, സുലൈഖ മാഹിൻ, ഷാഫി കല്ലുവളപ്പ്, എൻ.വി.ഗോപിനാഥ്, അബ്ദുള്ള, ഉസ്മാൻ കടവത്ത്, ഉബൈദുള്ള കടവത്ത്, രാജൻ കരിവെള്ളൂർ, കദീജ മൊഗ്രാൽ, മുരളി മാനടുക്കം, സീതിഹാജി, ജംഷി പാലക്കുന്ന്, സജി കമ്മത്ത്, ഷിനി ജെയ്സൺ, ഇസ്മായിൽ കബർധാർ, അബ്ദുൽ റഹ്മാൻ ബന്തിയോട്, ഷെരീഫ് സാഹിബ്, യശോദ ചട്ടഞ്ചാൽ, മുനീർ കൊവ്വൽപള്ളി, മുജീബ് റഹ്മാൻ, സൂര്യനാരായണഭട്ട്, മുനീർ മുനമ്പം, ഹക്കീം ബേക്കൽ, മിസ്റിയ ചെർക്കളം, സത്താർ ചൗക്കി, കുഞ്ഞാമു കീഴൂർ, എൻ.കെ.മിനി, തസ്രീഫ മൊയ്ദീൻ, നാസർ മൊഗ്രാൽ, സത്താർ കുണ്ടത്തിൽ, ഹമീദ് ചേരങ്കൈ എന്നിവർ സംബന്ധിച്ചു.