തൃ​ക്ക​രി​പ്പൂ​ർ മി​നി സ്റ്റേ​ഡി​യ​ത്തി​ന് സം​ര​ക്ഷ​ണ​വേ​ലി​യും പ്ര​വേ​ശ​ന​ക​വാ​ട​വും
Thursday, June 30, 2022 1:12 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലെ ക​ളി മൈ​താ​ന​ത്തി​ന് സം​ര​ക്ഷ​ണ വേ​ലി​യും പ്ര​വേ​ശ​ന ക​വാ​ട​വും നി​ർ​മി​ച്ചു.
എം. ​മു​ഹ​മ്മ​ദ് റാ​ഫി ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ൾ ക​ളി​ച്ച തൃ​ക്ക​രി​പ്പൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മി​നി സ്റ്റേ​ഡി​യ​ത്തി​നാ​ണ് ക​മ്പി കൊ​ണ്ടു​ള്ള വേ​ലി, പ്ര​വേ​ശ​ന ക​വാ​ടം എ​ന്നി​വ നി​ർ​മി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്.
സ്റ്റേ​ഡി​യ​ത്തി​ന്‍റെ തെ​ക്ക് വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് അ​ഞ്ചു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഇ​രു​മ്പ് വേ​ലി ഒ​രു​ക്കി​യി​ട്ടു​ള​ള​ത്. വാ​ഹ​ന​ങ്ങ​ൾ ക​യ​റി സ്റ്റേ​ഡി​യ​ത്തി​ൽ നാ​ശം വ​രു​ത്തു​ന്ന പ്ര​വ​ണ​ത​ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും. പ​ടി​ഞ്ഞാ​റ് കി​ഴ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ​ക്കൂ​ടി വേ​ലി നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്.
സ​മീ​പ ഭാ​വി​യി​ൽ ത​ന്നെ അ​തും സാ​ധ്യ​മാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​മ​നു പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സം ഉ​ദ്ഘാ​ട​നം ന​ട​ക്കും.