ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​നം
Friday, July 1, 2022 12:48 AM IST
ചി​റ്റാ​രി​ക്കാ​ൽ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചി​റ്റാ​രി​ക്കാ​ൽ ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ മെ​മ്പ​ർ ജോ​മോ​ൻ ജോ​സ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന മി​ക​വോ​ടെ മ​ല​യോ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ എ​സ്എ​സ്എ​ൽ​സി-​പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചി​റ്റാ​രി​ക്കാ​ലി​ൽ ആ​ദ​ര​വ് ന​ൽ​കി. ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​മോ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​യിം​സ് പ​ന്ത​മാ​ക്ക​ൽ (ഈ​സ്റ്റ് എ​ളേ​രി), രാ​ജു ക​ട്ട​ക്ക​യം (ബ​ളാ​ൽ), ഗി​രി​ജ മോ​ഹ​ന​ൻ (വെ​സ്റ്റ് എ​ളേ​രി), ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, അ​ന്ന​മ്മ മാ​ത്യു, പി.​ഡി.​നാ​രാ​യ​ണി, ജോ​സ​ഫ് മു​ത്തോ​ലി, അ​ലോ​ഷ്യ​സ് ജോ​ർ​ജ്, ശാ​ന്ത​മ്മ ഫി​ലി​പ്പ് , മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ കി​റ്റ് വി​ത​ര​ണ​വും ന​ട​ന്നു.