കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ്: അ​ടി​യ​ന്ത​ര​ന​ട​പ​ടി വേ​ണ​മെ​ന്ന് എ​കെ​സി​സി
Friday, July 1, 2022 12:48 AM IST
മ​ണ്ഡ​പം: കാ​ര്‍​ഷി​കോ​ല്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ് മൂ​ലം ദു​രി​ത​ത്തി​ലാ​യ സാ​ധാ​ര​ണ ക​ര്‍​ഷ​ക​രു​ടെ ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​കെ​സി​സി മ​ണ്ഡ​പം ശാ​ഖ ആ​വ​ശ്യ​പ്പെ​ട്ടു. 34 രൂ​പ​യു​ണ്ടാ​യി​രു​ന്ന തേ​ങ്ങ​യു​ടെ വി​ല 22 ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണ്.
റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്ക് സ്ഥി​ര​ത​യി​ല്ലാ​ത്ത കാ​ല​വ​ര്‍​ഷം കൂ​ടി​യാ​യ​തോ​ടെ വ​ര​വി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ചെ​ല​വാ​ണെ​ന്ന സ്ഥി​തി​യാ​യി. ക​മു​ക് ക​ര്‍​ഷ​ക​ര്‍ മ​ഞ്ഞ​ളി​പ്പും ചീ​യ​ലും കാ​ര​ണം ക​ണ്ണീ​രി​ലാ​ണ്. കാ​ട്ടു​പ​ന്നി മു​ത​ല്‍ മ​യി​ല്‍ വ​രെ​യു​ള്ള​വ​യു​ടെ ശ​ല്യം മൂ​ലം കൃ​ഷി അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പ​ല ക​ര്‍​ഷ​ക​രും ഉ​ള്ള​തെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
എ​കെ​സി​സി തോ​മാ​പു​രം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷി​ജി​ത് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് കീ​ഴാ​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ തേ​ക്കും​കാ​ട്ടി​ല്‍, സെ​ക്ര​ട്ട​റി സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട്, ട്ര​ഷ​റ​ര്‍ പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ല്‍, ഇ​ട​വ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ തോ​മ​സു​കു​ട്ടി ഫി​ലി​പ്പ് ത​ട​ത്തി​മ്മാ​ക്ക​ല്‍, മ​ണ്ഡ​പം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ജി തു​രു​ത്തേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.