നാ​ടെ​ങ്ങും ആ​സാ​ദി കാ ​അ​മൃ​ത് ഉ​ത്സ​വാ​ഘോ​ഷ​ത്തി​ര​ക്കി​ല്‍
Sunday, August 14, 2022 12:39 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ടെ​ങ്ങും വിപുലാമായ പരിപാടികൾ ആരംഭിച്ചു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ​രം 2022 പ​രി​പാ​ടി നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ജി​ല്ല​യി​ലെ ജീ​വി​ച്ചി​രി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​യ കെ.​എം.​കെ.​ന​മ്പ്യാ​ര്‍, കെ.​വി.​നാ​രാ​യ​ണ​ന്‍, അ​മൃ​ത് മ​ഹോ​ത്സ​വം പ്ര​മാ​ണി​ച്ച് രാ​ജ്യം ആ​ദ​രി​ച്ച എ​കെ​ജി​യു​ടെ മ​ക​ള്‍ ലൈ​ല ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​രെ പ​രി​പാ​ടി​യി​ല്‍ ആ​ദ​രി​ക്കും.

ജി​ല്ല​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യ്ക്ക് മാ​തൃ​കാ​പ​ര​മാ​യി നേ​തൃ​ത്വം ന​ല്‍​കു​ന്ന ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​വൈ​ഭ​വ് സ​ക്സേ​ന, ഡി​വൈ​എ​സ്പി​മാ​രാ​യ ഡോ.​വി.​ബാ​ല​കൃ​ഷ്ണ​ന്‍, പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സി.​കെ.​സു​നി​ല്‍​കു​മാ​ര്‍, വി.​വി.​മ​നോ​ജ്, എ​ക്സൈ​സ് പ്രി​വന്‍റീവ് ഓ​ഫീ​സ​ര്‍ എ​ന്‍.​ജി.​ര​ഘു​നാ​ഥ്, ജി​ല്ല​യി​ലെ ജ​നി​ത​ക വി​ത്തി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​രാ​യ സ​ത്യ​നാ​രാ​യ​ണ ബെ​ല്ലാ​രി, പി.​കെ.​ലാ​ല്‍ എ​ന്നി​വ​രെ​യും ആ​ദ​രി​ക്കും.

വെ​ള്ള​രി​ക്കു​ണ്ട്: ആ​സാ​ദി കാ ​അ​മൃ​ത് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജ്യോ​തി മ​ലേ​പ്പ​റ​മ്പി​ല്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി പ​രേ​ഡി​ന് അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന സെ​മി​നാ​റി​ല്‍ മു​തി​ര്‍​ന്ന അ​ധ്യാ​പ​ക​നും സ​ദ്ഭാ​വ​ന അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ കെ.​സി.​സെ​ബാ​സ്റ്റ്യ​ന്‍ ഗാ​ന്ധി​ജി​യും ഇ​ന്ത്യ​യും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി ജീ​വ​ന്‍ ബ​ലി​യ​ര്‍​പ്പി​ച്ച ധീ​ര സ​മ​ര​നേ​താ​ക്ക​ളെ സെ​മി​നാ​റി​ല്‍ അ​നു​സ്മ​രി​ച്ചു.

മാ​ലോം: ഹ​ര്‍ ഘ​ര്‍ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ട​യം​ക​ല്ല് കോ​ള​നി​യി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. കോ​ള​നി​യി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും പ​താ​ക ഉ​യ​ര്‍​ത്തു​ക​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ബ​ളാ​ല്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ജ​ന്‍ പു​ഞ്ച അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​വി​ത്രി ശ​ങ്ക​ര​ന്‍, കു​ഞ്ഞി​ക്ക​ണ്ണ​ന്‍ പ​ട​യം​ക​ല്ല്, അ​രു​ണ്‍ വ​ള്ളി​ക്ക​ട​വ്, സ​ദാ​ന​ന്ദ​ന്‍, രാ​ധാ​ര​വി, ശ​ങ്ക​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

രാ​ജ​പു​രം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കെ.​ടി.​മാ​ത്യു എ​ന്‍​ഡോ​വ്‌​മെ​ന്‍റ് അ​ഖി​ല കേ​ര​ള പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തി. ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 22 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ബ​ല്ലാ ഈ​സ്റ്റ് ഗ​വ. എ​ച്ച്എ​സ്എ​സി​ലെ എ​സ്.​പ​ത്മ​പ്രി​യ ഒ​ന്നാം സ്ഥാ​ന​വും അ​ട്ടേ​ങ്ങാ​നം ഗ​വ. എ​ച്ച്എ​സ്എ​സി​ലെ സീ​താ​ല​ക്ഷ്മി ര​ണ്ടാം സ്ഥാ​ന​വും വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് എ​ച്ച്എ​സ്എ​സി​ലെ ലി​നോ​ള്‍​ഡ് മാ​ത്യു മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. മാ​നേ​ജ​ര്‍ ഫാ.​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ജോ​ബി ജോ​സ​ഫ്, പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​കെ.​ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​ടി.​മാ​ത്യു കു​ഴി​ക്കാ​ട്ടി​ലി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

കൊ​ട്ടോ​ടി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​ളം​ബ​ര​മാ​യി കൊ​ട്ടോ​ടി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ ഒ​ട​യം​ചാ​ല്‍, ചു​ള്ളി​ക്ക​ര, കൊ​ട്ടോ​ടി ടൗ​ണു​ക​ളി​ല്‍ ഫ്‌​ളാ​ഷ് മോ​ബ് ന​ട​ത്തി. ഒ​ട​യം​ചാ​ല്‍ ടൗ​ണി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷി​നോ​ജ് ചാ​ക്കോ​യും ചു​ള്ളി​ക്ക​ര​യി​ലും കൊ​ട്ടോ​ടി​യി​ലും ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് പു​തു​ശേ​രി​ക്കാ​ലാ​യി​ലും ആ​ശം​സ​ക​ള​ര്‍​പ്പി​ച്ച് പ്ര​സം​ഗി​ച്ചു.

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ.​ഉ​മ്മ​ര്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ബി ​അ​ബ്ദു​ള്ള, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ത, സു​ലൈ​മാ​ന്‍ കൊ​ട്ടോ​ടി, പ്ര​ധാ​നാ​ധ്യാ​പി​ക ബി​ജി ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ കൊ​ച്ചു​റാ​ണി, കെ.​മ​ധു​സൂ​ദ​ന​ന്‍, അ​നി​ല്‍​കു​മാ​ര്‍, ബി​ജു കു​ര്യാ​ക്കോ​സ്, സാ​ലു ഫി​ലി​പ്പ്, ആ​ലീ​സ് തോ​മ​സ്, പി.​സു​ക​ന്യ, എം. ​ആ​തി​ര, പ്ര​വീ​ണ്‍ കു​മാ​ര്‍, ജോ​ണ്‍ കു​ടു​ന്ത​നാം​കു​ഴി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 75 പേ​ര്‍ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര, 75 പേ​രു​ടെ ദേ​ശ​ഭ​ക്തി ഗാ​നം, 75 കു​ട്ടി​ക​ളു​ടെ എ​യ്‌​റോ​ബി​ക്‌​സ്, 75 സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ ജീ​വ​ച​രി​ത്ര പ​തി​പ്പ് നി​ര്‍​മാ​ണം, ഫ്രീ​ഡം ക്വി​സ്, ക​ള​റിം​ഗ്, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

പ​ര​വ​ന​ടു​ക്കം: ഗ​വ. ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ സി.​എ.​ബി​ന്ദു, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബി.​മോ​ഹ​ന്‍ കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍.​വീ​ണാ റാ​ണി, ശി​ശു​ക്ഷേ​മ​സ​മി​തി അം​ഗം അ​ഹ​മ്മ​ദ് ഷെ​റി​ന്‍, ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​സൂ​പ്ര​ണ്ട് ടി.​കെ.​ഉ​സ്മാ​ന്‍, പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​ജി.​ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ഭീ​മ​ന​ടി: ഹ​ര്‍ ഘ​ര്‍ തി​രം​ഗ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ സ​ന്ദേ​ശ ഘോ​ഷ​യാ​ത്ര ന​ട​ത്തി. ഘോ​ഷ​യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. ഭീ​മ​ന​ടി വ​നി​ത ഐ​ടി​ഐ പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ബ​സ് സ്റ്റാ​ന്‍​ഡ് ചു​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് അ​വ​സാ​നി​ച്ചു. തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ഇ​സ്മാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മോ​ളി​ക്കു​ട്ടി പോ​ള്‍, കെ.​കെ.​ത​ങ്ക​ച്ച​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​വി.​രാ​ജീ​വ​ന്‍, ടി.​എ.​ജെ​യിം​സ്, എം.​വി.​ലി​ജി​ന, ശാ​ന്തി​കൃ​പ, റൈ​ഹാ​ന​ത്ത്, ലി​ല്ലി​ക്കു​ട്ടി, ഓ​മ​ന കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ബി​ന്ദു മു​ര​ളീ​ധ​ര​ന്‍, സെ​ക്ര​ട്ട​റി പ​ങ്ക​ജാ​ക്ഷ​ന്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ആ​ശാ​ല​ത, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സൗ​ദാ​മി​നി, ഹെ​ഡ് ക്ല​ര്‍​ക്ക് സി.​വി.​വി​നോ​ദ്, ബി​ജു പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​രി​ന്ത​ളം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​നാ​നൂ​ര്‍ - ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ല്‍ വി​പു​ല​മാ​യ ഘോ​ഷ​യാ​ത്ര​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. തോ​ളേ​നി അ​മ്മാ​റ​മ്മ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രി മു​ഖ്യാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ശാ​ന്ത, അം​ഗ​ങ്ങ​ളാ​യ പി.​വി.​ച​ന്ദ്ര​ന്‍, സി.​എ​ച്ച്. അ​ബ്ദു​ള്‍ നാ​സ​ര്‍, ഷൈ​ജ​മ്മ ബെ​ന്നി, കെ.​വി. അ​ജി​ത് കു​മാ​ര്‍, ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍, സെ​ക്ര​ട്ട​റി എ​ന്‍. മ​നോ​ജ്, കെ.​വി.​ബാ​ബു, പാ​റ​ക്കോ​ല്‍ രാ​ജ​ന്‍, കെ. ​ല​ക്ഷ്മ​ണ​ന്‍, സി.​വി. ഭാ​വ​ന​ന്‍, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പ​ന്‍, കെ.​രാ​ജ​ഗോ​പാ​ല്‍, സി.​എം. ഇ​ബ്രാ​ഹിം, പി.​ടി. ന​ന്ദ​കു​മാ​ര്‍, രാ​ഘ​വ​ന്‍ കൂ​ലേ​രി, ഉ​ഷാ രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​യ വി.​ച​ന്തു, കെ.​കു​ഞ്ഞി​ക്കോ​ര​ന്‍, മു​ല്ല​ച്ചേ​രി കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ക​രി​മ്പു​വ​ള​പ്പി​ല്‍ അ​മ്പു, ഇ.​വി.​മ​ഹാ​ലി​ങ്ക​ന്‍ നാ​യ​ര്‍, ചെ​റൂ​ട്ട അ​മ്പു നാ​യ​ര്‍ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ചാ​യ്യോം, പ​ര​പ്പ, കു​മ്പ​ള​പ്പ​ള്ളി സ്‌​കൂ​ളു​ക​ളെ​യും മി​ക​ച്ച സേ​വ​ന​ത്തി​ന് അം​ഗീ​കാ​രം നേ​ടി​യ ക​രി​ന്ത​ളം എ​ഫ്എ​ച്ച്സി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ബ​ന്ത​ടു​ക്ക: കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ നാ​ളെ സ്വാ​ത​ന്ത്ര്യ ദി​ന പ​ദ​യാ​ത്ര ന​ട​ത്തും. ആ​ല​ത്തി​ന്‍ ക​ട​വി​ലെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി വി.​വി. പൊ​ക്ക​ന്‍ ഗു​രു​സ്വാ​മി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും രാ​വി​ലെ 10 മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര മു​ന്‍ എം​എ​ല്‍​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു എ​ബ്ര​ഹാ​മി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ടി.​കെ. സു​ധാ​ക​ര​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

കാ​ഞ്ഞ​ങ്ങാ​ട്: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ര്‍​ഗാ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കാ​ഞ്ഞ​ങ്ങാ​ട് ജ​ന​മൈ​ത്രി പോ​ലീ​സ്, നീ​ലേ​ശ്വ​രം ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹ​ര്‍ ഘ​ര്‍ തി​രം​ഗ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി. നീ​ലേ​ശ്വ​രം ടൗ​ണ്‍ ല​യ​ന്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി. ​ര​മേ​ഷ് കു​മാ​ര്‍ 100 ദേ​ശീ​യ പ​താ​ക​ക​ള്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​അ​നി​ത, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ വി​നോ​ദ് കു​മാ​ര്‍ മേ​ല​ത്ത് എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി.

സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക വി​ത​ര​ണം ചെ​യ്തു. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ പി. ​മു​ര​ളീ​ധ​ര​ന്‍ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ജ​ന​മൈ​ത്രി പോ​ലീ​സി​ന് വേ​ണ്ടി സി​ഐ കെ.​പി. ഷൈ​ന്‍ ദേ​ശീ​യ പ​താ​ക സ്വീ​ക​രി​ച്ചു. ഡി​വൈ​എ​സ്പി പി.​ബാ​ല​കൃ​ഷ്ണ​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ ​സ​തീ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. തു​ട​ര്‍​ന്ന് സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര സെ​മി​നാ​ര്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ വേ​ണു​ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി.​ബാ​ല​ന്‍ വി​ഷ​യാ​വി​ത​ര​ണം ന​ട​ത്തി.

പെ​രി​യ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​ടു​ക്കം വൈ​എം​സി​എ പെ​രി​യ മു​ത​ല്‍ കാ​ഞ്ഞി​ര​ടു​ക്കം വ​രെ ആ​സാ​ദി കി ​സ​ന്ദേ​ശ് യാ​ത്ര ന​ട​ത്തി. പെ​രി​യ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് അം​ഗം രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ന​ടു​വി​ല്‍​വീ​ട് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പൈ​നാ​പ്പ​ള്ളി പ​താ​ക ഏ​റ്റു​വാ​ങ്ങി. കാ​ഞ്ഞി​ര​ടു​ക്കം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ടോം​സ​ണ്‍ പു​ത്ത​ന്‍​കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷോ​ബി ജോ​സ​ഫ്, പി.​എം.​അ​ഗ​സ്റ്റി​ന്‍, കെ.​സി.​ജോ​സ​ഫ്, സി​ജു പാ​റേ​ക്കാ​ട്ടി​ല്‍, പി.​എം.​ജോ​ണ്‍​സ​ണ്‍, ജോ​സ് ഈ​ശോം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. കാ​ഞ്ഞി​ര​ടു​ക്ക​ത്ത് ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ല്‍ വി​മു​ക്ത​ഭ​ട​ന്മാ​രെ ആ​ദ​രി​ച്ചു.

മാ​ലോം: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര ആ​ദി​വാ​സി ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി മാ​ലോം കാ​ര്യോ​ട്ടു​ചാ​ല്‍ സാ​മൂ​ഹ്യ​പ​ഠ​ന​മു​റി​യി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ​വും ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ എ​സ്‌​ഐ എം.​ര​ജി​കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. ഊ​രു​മൂ​പ്പ​ത്തി ബി​ന്ദു കു​ഞ്ഞി​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍ സ​ജി​ത, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ര്‍ ഷി​ജി​ത്ത്, ആ​ശ കു​ഞ്ഞ​മ്പു, രാ​ജേ​ഷ് മ​ണി​യ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.