കേ​ര​ള ബാ​ങ്ക് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, August 14, 2022 12:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ബാ​ങ്ക് പ്രാ​ഥ​മി​ക സ​ഹ​ക​ണ സം​ഘ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന കെ​ബി എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡി​ന്‍റെ ജി​ല്ലാ​ത​ല വി​ജ​യി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണം ബേ​ക്ക​ല്‍ ക്ല​ബ് റി​സോ​ര്‍​ട്ടി​ല്‍ സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പ​ന​യാ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് വേ​ണ്ടി എ.​എം.​അ​ബ്ദു​ള്ള​യും ര​ണ്ടാം സ്ഥാ​നം നേ​ടി​യ പ​ന​ത്ത​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് വേ​ണ്ടി ഷാ​ലു മാ​ത്യു​വും മൂ​ന്നാ​മ​തെ​ത്തി​യ നീ​ലേ​ശ്വ​രം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് വേ​ണ്ടി എം.​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​രും അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ സാ​ബു അ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ബാ​ങ്ക് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ശി​ല്പ​ശാ​ല​യും ന​മ്പ​ര്‍ വ​ണ്‍ കാ​മ്പ​യി​നി​ന്‍റെ വി​ജ​യി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

പ​ര​മാ​വ​ധി കി​ട്ടാ​ക്ക​ടം 100 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പി​രി​ച്ചെ​ടു​ക്കു​ക​യാ​ണ് നൂ​റു ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍, സി​ഇ​ഒ പി.​എ​സ്. രാ​ജ​ന്‍, സി​ജി​എം കെ.​സി.​സ​ഹ​ദേ​വ​ന്‍, ഡ​യ​റ​ക്ട​ര്‍ കെ.​ജി.​വ​ത്സ​ല​കു​മാ​രി, ക​ണ്ണൂ​ര്‍ റീ​ജി​യ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം.​പി.​ഷി​ബു, കാ​സ​ര്‍​ഗോ​ഡ് സി​പി​സി ഡി​ജി​എം എ.​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.