ധീ​ര ജ​വാ​ന്മാ​ര്‍​ക്ക് പ്ര​ണാ​മ​മ​ര്‍​പ്പി​ച്ച് മെ​ഴു​കു​തി​രി​ക​ള്‍ തെ​ളി​യി​ച്ചു
Sunday, August 14, 2022 12:39 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ജ​മ്മു ക​ശ്മീ​രി​ല്‍ ര​ജൗ​റി ജി​ല്ല​യി​ലെ ക​ര​സേ​ന ക്യാ​മ്പി​ന് നേ​രെ ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​ര്‍​ക്ക് പ്ര​ണാ​മ​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് കെ​സി​വൈ​എം, എ​സ്എം​വൈ​എം തോ​മാ​പു​രം മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ കു​രി​ശു​പ​ള്ളി ക​വ​ല​യി​ല്‍ മെ​ഴു​കു​തി​രി​ക​ള്‍ തെ​ളി​യി​ച്ചു. സ്വ​ന്തം കു​ടും​ബ​വും ജീ​വി​ത​സു​ഖ​ങ്ങ​ളും ത്യ​ജി​ച്ച് രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ന്‍ സ​മ​ര്‍​പ്പി​ക്കു​ന്ന ഓ​രോ പ​ട്ടാ​ള​ക്കാ​ര​നെ​യും നാം ​നെ​ഞ്ചോ​ട് ചേ​ര്‍​ക്ക​ണ​മെ​ന്ന് തോ​മാ​പു​രം ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​പ​യ​സ് അ​രീ​ക്കാ​ട്ട് പ​റ​ഞ്ഞു.

കെ​സി​വൈ​എം- എ​സ്എം​വൈ​എം തോ​മാ​പു​രം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​മി​ല്‍ നെ​ല്ല​ക്കു​ഴി​യി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ബീ​ന എ​സ്എ​ബി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മ​ല്‍, തോ​മാ​പു​രം യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മേ​ഖ​ല ട്ര​ഷ​റ​ര്‍ മ​നു കാ​പ്പി​ല്‍, സെ​ക്ര​ട്ട​റി സെ​ല്‍​ബി​ന്‍, ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് മെ​ല്‍​ബി​ന്‍, തോ​മാ​പു​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​സ്തു, ജോ​സ് കെ. ​ജോ​ണി, ആ​ല്‍​ബി​ന്‍ തോ​മ​സ്, റി​ക്‌​സ​ന്‍, ജോ​യ​ല്‍ കെ. ​ബി​ജു, ആ​ല്‍​ബി​ന്‍ തോ​മ​സ്, ആ​ന്‍​ലി​റ്റ് കെ.​സ​ജി, സാ​മു​വ​ല്‍, ആ​യു​ഷ്, ജോ​ബി​ന്‍, ആ​ല്‍​ബി​ന്‍ വ​ര​ക്കാ​ട്, അ​മ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തോ​മാ​പു​രം മേ​ഖ​ല​യി​ലെ 16 യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ള്‍ പ​ങ്കെ​ടു​ത്തു.