രാ​ഷ്‌​ട്ര​ശി​ല്പി​ക​ളു​ടെ ഇ​ച്ഛാ​ശ​ക്തി പു​തു​ത​ല​മു​റ​യ്ക്ക് പ്രചോ​ദ​ന​മാ​ക​ണം: മ​ന്ത്രി
Wednesday, August 17, 2022 1:40 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലേ​ക്കെ​ത്തു​ന്ന​തി​നാ​യി താ​ണ്ടി​യ വ​ഴി​ക​ളി​ലെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് രാ​ഷ്ട്ര​ത്തെ മു​ന്നോ​ട്ട് ന​യി​ക്ക​ന്‍ രാ​ഷ്‌​ട്ര​ശി​ല്പി​ക​ള്‍ കാ​ണി​ച്ച ഇ​ച്ഛാ​ശ​ക്തി എ​ക്കാ​ല​വും പു​തു​ത​ല​മു​റ​ക​ള്‍​ക്ക് പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല പ​രേ​ഡി​ല്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പി​ഴ​ച്ച ചു​വ​ടു​വ​യ്പു​ക​ളും അ​പ​ഥ​സ​ഞ്ചാ​ര​ങ്ങ​ളും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി​ത​ന്നെ തി​രു​ത്താ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ് ന​മ്മു​ടെ ശ​ക്തി. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യോ പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യോ മേ​ല്‍ ആ​ര് കൈ​വ​ച്ചാ​ലും അ​തി​നെ​തി​രെ ഉ​യ​രു​ന്ന മു​റ​വി​ളി ജീ​വ​സു​റ്റ ഒ​രു ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം തു​ടി​ക്കു​ന്ന ല​ക്ഷ​ണ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എം.​രാ​ജ​ഗോ​പാ​ല​ന്‍, എ.​കെ.​എം. അ​ഷ്റ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജാ​സ്മി​ന്‍ ക​ബീ​ര്‍, ജ​മീ​ല സി​ദ്ദി​ഖ്, ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന, ആ​ര്‍​ഡി​ഒ അ​തു​ല്‍ എ​സ്.​നാ​ഥ്, എ​എ​സ്പി പി.​കെ.​രാ​ജു, ഡി​വൈ​എ​സ്പി​മാ​രാ​യ പി.​കെ.​സു​ധാ​ക​ര​ന്‍, പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, വി.​വി.​മ​നോ​ജ്, ഡോ.​വി.​ബാ​ല​കൃ​ഷ്ണ​ന്‍, സി.​കെ.​സു​നി​ല്‍​കു​മാ​ര്‍, സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി കെ.​എം.​കെ ന​മ്പ്യാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​രേ​ഡ് ക​മാ​ന്‍​ഡ​ന്‍റ് ച​ന്തേ​ര ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​നാ​രാ​യ​ണ​ന്‍, അ​സി.​ക​മാ​ന്‍​ഡ​ന്‍റ് ബി.​അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ​രേ​ഡി​ന് നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ സാ​യു​ധ റി​സ​ര്‍​വ് പോ​ലീ​സ്, ലോ​ക്ക​ല്‍ പോ​ലീ​സ്, വ​നി​ത പോ​ലീ​സ്, എ​ക്‌​സൈ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ്, എ​ന്‍​സി​സി, റെ​ഡ്ക്രോ​സ്, സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ബാ​ൻ​ഡ് സെ​റ്റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ന്നു.
ദേ​ശീ​യോ​ദ്ഗ്ര​ഥ​ന നൃ​ത്ത​വു​മാ​യി ഉ​ദി​നൂ​ര്‍ നൃ​ത്യ​തി സം​ഘം, എം​ആ​ര്‍​എ​സ് പ​ര​വ​ന​ടു​ക്കം, മ​ധൂ​ര്‍ നാ​ട്യ​മ​ണ്ഡ​പ എ​ന്നി​വ​ര്‍ അ​ര​ങ്ങി​ലെ​ത്തി. ഡോ.​രൂ​പ​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗാ​ഭ്യാ​സ​വും അ​ര​ങ്ങേ​റി.

ചി​റ്റാ​രി​ക്കാ​ല്‍: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ്രി​ന്‍​സി​പ്പ​ല്‍ സി​ജോം സി.​ജോ​യി പ​താ​ക ഉ​യ​ര്‍​ത്തി. മാ​നേ​ജ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ സ്വീ​ക​രി​ച്ചു. സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ സ്ഥാ​പി​ച്ച പ​ടു​കൂ​റ്റ​ന്‍ ദേ​ശീ​യ​പ​താ​ക ശ്ര​ദ്ധേ​യ​മാ​യി.

തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ് പ​താ​ക ഉ​യ​ര്‍​ത്തി. മാ​നേ​ജ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് മു​ത്തോ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്റ് ഷോ​ണി ക​ല​യ​ത്താ​ങ്ക​ല്‍, പി​ടി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ബി​ജു പു​ല്ലാ​ട്ട് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ വൈ​സ് നി​വാ​സി​ലെ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കൊ​പ്പം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തെ​ക്കു​റി​ച്ചും അ​തി​നു ശേ​ഷ​മു​ള്ള ഇ​ന്ത്യ​യു​ടെ വ​ള​ര്‍​ച്ച​യെ​ക്കു​റി​ച്ചു​മു​ള്ള ത​ങ്ങ​ളു​ടെ അ​റി​വു​ക​ള്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. 75-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി കു​ട്ടി​ക​ള്‍ 75 മ​ണ്‍​ചി​രാ​തു​ക​ള്‍ തെ​ളി​ച്ചു. അ​ധ്യാ​പ​ക​രാ​യ ബി​ജു ലൂ​ക്കോ​സ്, ആ​മി പു​ല്ലാ​ട്ട്, വൈ​സ് നി​വാ​സ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഷി​ജി​ത് കു​ഴു​വേ​ലി​ല്‍, വി​ന്‍​സെ​ന്‍റ് ഇ​ല​വ​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

നേ​ര​ത്തേ സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ ടൗ​ണി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മാ​ധാ​ന​ത്തി​നൊ​രു കൈ​യൊ​പ്പ് എ​ന്ന പ​രി​പാ​ടി ചി​റ്റാ​രി​ക്കാ​ല്‍ ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത് ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത​ല​യ്ക്ക​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ സി​ജോം സി.​ജോ​യ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഓ​ട്ടോ-​ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര​ട​ക്കം 250 ഓ​ളം പേ​ര്‍ സ​മാ​ധാ​ന​സ​ന്ദേ​ശ​ത്തി​ല്‍ ഒ​പ്പു​ചാ​ര്‍​ത്തി.

വെ​ള്ള​രി​ക്കു​ണ്ട്: നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളി​ൽ സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ.​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം പ​താ​ക ഉ​യ​ർ​ത്തി. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ടെ​സി​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ ​തോ​മ​സ് ക​ള​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം ന​ല്‍​കി. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ റെ​ജീ​ന മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വ​ന്‍റ് സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​ലേ​പ്പ​റ​മ്പി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി പ​രേ​ഡി​ന് അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.​അ​തി​ന് ശേ​ഷം ന​ട​ന്ന സെ​മി​നാ​റി​ൽ സ​ദ്ഭാ​വ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കെ.​സി.​സെ​ബാ​സ്റ്റ്യ​ൻ 'ഗാ​ന്ധി​ജി​യും ഇ​ന്ത്യ​യും' എ​ന്ന വി​ഷ​യ​ത്തെ അ​നു​ബ​ന്ധി​ച്ച് സെ​മി​നാ​ർ ന​ട​ത്തി.
വ​ള്ളി​ക്ക​ട​വ്: സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​യ മ​രി​യ എ​സ്എ​ബി​എ​സ് പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഫാ. ​ബി​ജു ഇ​ള​ന്പ​ച്ചാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ടെ​സ്മി, ഹെ​ഡ് ഗേ​ൾ അ​ഞ്ജു ജോ​സ​ഫ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൻ​ഡ്രി​യ മ​രി​യ, ആ​ൻ​മ​രി​യ ബി​ജു , ശ്രീ​പാ​ർ​വ​തി, ഇ​വ റോ​സ് ചാ​ക്കോ, അ​ൻ​സ​ഫി​ലോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭീ​മ​ന​ടി: വി​മ​ല എ​എ​ൽ​പി സ്കൂ​ളി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റം ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. വാ​ർ​ഡ് മെം​ബ​ർ ടി.​വി. രാ​ജീ​വ​ൻ, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ​ൻ, അ​സി. മാ​നേ​ജ​ർ ഫാ.​ബി​ബി​ൻ ഉ​തു​പ്പാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക വി.​എ​ൽ.​സൂ​സ​മ്മ സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് നി​ക്സ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.
ക​ടു​മേ​നി: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ​യും ഹോ​ളി ഫാ​മി​ലി സ്‌​കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ദി​വ്യ മാ​ത്യു പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മു​ക്കി​ലി​ക്കാ​ട്ട് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി.സ​മ്മേ​ള​നം വാ​ര്‍​ഡം​ഗം മേ​ഴ്‌​സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണി​വ​യ​ല്‍: ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സ്‌​കൂ​ള്‍ വി​ക​സ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ. സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പ​ക​ന്‍ പി.​ഡി.​ആ​ന്‍റ​ണി പ​താ​ക ഉ​യ​ര്‍​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി കെ. ​അ​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മു​ക്ത​ഭ​ട​ൻ കെ.​ജെ. ഫ്രാ​ന്‍​സി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി​ടി​ഐ പ്രി​ന്‍​സി​പ്പ​ല്‍ ജ​സീ​ന്ത, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് മി​നി വാ​ഗ​മ​ല, ബേ​ബി, എം.​കെ. കാ​രി​ക്കു​ട്ടി, സ​ന്തോ​ഷ് നൂ​റ​നാ​നി, അ​ധ്യാ​പ​ക​രാ​യ ഹ​രി​കു​മാ​ര്‍, പ്ര​മോ​ദ്, അ​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം: വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 75 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട ദ​മ്പ​തി​ക​ള്‍​ക്കൊ​പ്പം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ച് കെ​സി​വൈ​എ​ല്‍ രാ​ജ​പു​രം യൂ​ണി​റ്റ്. ക​ള്ളാ​ര്‍ അ​ഞ്ചാ​ല ത​ള്ള​ത്തു​നകു്നേ​ല്‍ ചാ​ണ്ടി - അ​ന്ന​ക്കു​ട്ടി ദ​മ്പ​തി​ക​ള്‍​ക്കൊ​പ്പ​മാ​ണ് യു​വ​ജ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച​ത്. 1946 ജ​നു​വ​രി 25 ന് ​രാ​ജ​പു​രം പ​ള്ളി​യി​ല്‍​വ​ച്ച് വി​വാ​ഹി​ത​രാ​യ ഈ ​ദ​മ്പ​തി​ക​ള്‍​ക്ക് ഇ​ത് വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 76-ാം വ​ര്‍​ഷ​മാ​ണ്. ഇ​പ്പോ​ള്‍ 95 വ​യ​സു​ള്ള ചാ​ണ്ടി​യും 92 വ​യ​സു​ള്ള അ​ന്ന​ക്കു​ട്ടി​യും 80 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് മാ​താ​പി​താ​ക്ക​ള്‍​ക്കും സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കു​മൊ​പ്പം കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്നും രാ​ജ​പു​ര​ത്തേ​ക്ക് കു​ടി​യേ​റി​യ​ത്. അ​ക്കാ​ലം മു​ത​ല്‍ ഇ​ന്നു​വ​രെ ന​മ്മു​ടെ നാ​ട്ടി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ര്‍ യു​വ​ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ച്ചു. കെ​സി​വൈ​എ​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ദ​മ്പ​തി​ക​ളെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കെ​സി​വൈ​എ​ല്‍ രാ​ജ​പു​രം ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ടോ​മി പ​റ​മ്പ​ട​ത്തു​മ​ല, പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ ഏ​റ്റി​യേ​പ്പ​ള്ളി, മ​രീ​സ പു​ല്ലാ​ഴി, അ​ഭി​യ മ​രു​തൂ​ര്‍, സാ​ല​സ് പ​റ​യ​ക്കോ​ണം, ജെ​സ്ബി​ന്‍ ആ​ല​പ്പാ​ട്ട്, അ​ഹി​യ സ്രാ​യി​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ചി​റ്റാ​രി​ക്കാ​ല്‍: മു​ന​യം​കു​ന്ന് അ​ങ്ക​ണ​വാ​ടി​യി​ല്‍ വാ​ര്‍​ഡം​ഗം ഷേ​ര്‍​ളി ചീ​ങ്ക​ല്ലേ​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക രാ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണി പൊ​ടി​മ​റ്റം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക ഷൈ​നി, ഹെ​ൽ​പ്പ​ര്‍ ക​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മാ​ല​ക്ക​ല്ല്: വൈ​എം​സി​എ മാ​ല​ക്ക​ല്ല് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്‍ സൈ​നി​ക​രെ ആ​ദ​രി​ച്ചു. മാ​ല​ക്ക​ല്ല് ലൂ​ര്‍​ദ് മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വി​കാ​രി ഫാ. ​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട് ആ​ദ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ക​ടു​തോ​ടി, സെ​ക്ര​ട്ട​റി ജെ​യിം​സ് അ​റ​യ്ക്ക​ല്‍, ടോ​മി നെ​ടും​തൊ​ട്ടി​ല്‍, സ​ത്യ​ന്‍ ക​ന​ക​മൊ​ട്ട, ബേ​ബി വ​ള്ളി​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്‌​കൂ​ളി​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട് പ​താ​ക ഉ​യ​ര്‍​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. വാ​ര്‍​ഡ് അം​ഗം മി​നി ഫി​ലി​പ്പ്, മു​ഖ്യാ​ധ്യാ​പ​ക​ന്‍ എം.​എ.​സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി. സ​ജി, രാ​ജു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​ക​ളു​ടെ ഛായാ​ചി​ത്ര​ങ്ങ​ളി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. കു​ട്ടി​ക​ള്‍​ക്കാ​യി പ​താ​ക നി​ര്‍​മാ​ണം, ചി​ത്ര​ര​ച​ന, പ്ര​സം​ഗം, ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും വീ​ടു​ക​ളി​ല്‍ ഹ​ര്‍ ഘ​ര്‍ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി പ​താ​ക ഉ​യ​ര്‍​ത്തി.

പ​ന​ത്ത​ടി: ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ റി​ട്ട. കേ​ണ​ല്‍ ബെ​ന്നി സെ​ബാ​സ്റ്റ്യ​ന്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ജോ​സ് ക​ള​ത്തി​പ​റ​മ്പി​ല്‍, അ​ഡ്മി​നി​സ്‌​ടേ​റ്റ​ര്‍ ഫാ. ​സ​ണ്ണി വ​ട​ക്കേ​റ്റം, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ഫി​ലി​പ്പ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ഐ​റി​ന്‍ അ​ന്ന വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പി.​വി. ആ​ദി​ത്യ​ച​ന്ദ്ര​ന്‍, അ​ഭി​രാ​മി, സോ​ന ബി​നു എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

കൊ​ട്ടോ​ടി: ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​ചാ​ര്‍​ജ് വി.​ജ​ഹാം​ഗീ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 27 വ​ര്‍​ഷ​ത്തെ സൈ​നി​ക​സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ച്ച ഹ​വി​ല്‍​ദാ​ര്‍ എ​ച്ച്. ചെ​നി​യ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് പു​തു​ശേ​രി​ക്കാ​ലാ​യി​ല്‍, ബി. ​കൃ​ഷ്ണ​കു​മാ​ര്‍, മു​ഖ്യാ​ധ്യാ​പി​ക ബി​ജി ജോ​സ​ഫ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ബി.​അ​ബ്ദു​ള്ള, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ ഉ​മ്മ​ര്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​കെ. കൊ​ച്ചു​റാ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭീ​മ​ന​ടി: കെ​സി​വൈ​എം ഭീ​മ​ന​ടി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​സ്മൃ​തി സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് തൈ​ക്കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ബി​ബി​ൻ ഉ​തു​പ്പാ​ശേ​രി, ജോ​ൺ​സ​ൺ ചെ​ത്തി​പ്പു​ഴ, സ​ജി​ത്ത് മു​രി​ങ്ങ​നോ​ലി​ൽ, ജാ​സ്മി​ൻ തൊ​ടു​വ​നാ​ൽ,അ​മ​യ മ​ട​പ്പാ​ന്തൊ​ട്, സി​സ്റ്റ​ർ റ​ജീ​ന, അ​ൽ​ഫോ​ൻ​സാ വ​ട്ട​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​വേ​ട​കം: എ​യു​പി സ്കൂ​ളും മേ​രി​പു​രം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളും സം​യു​ക്ത​മാ​യി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ്ക്കൂ​ൾ മാ​നേ​ജ​ർ ഫാ.​ആ​ന്‍റ​ണി ചാ​ണ​ക്കാ​ട്ടി​ൽ, സി.​ജെ.​എ​ൽ​സ​മ്മ, ബ്രി​ല്യ​ന്‍റ് തോ​മ​സ്, ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ൽ, ലി​സി തോ​മ​സ്, റെ​നീ​ഷ് തോ​മ​സ്, റി​ൻ​സി സി​ബി, നോ​ബി​ൾ, ഹ​രി​കു​മാ​ർ, സി​സ്റ്റ​ർ മേ​ഴ്സി, ടോ​മി തോ​മ​സ്, സോ​വി​നോ, ജ​യ​ശ്രീ രാ​ധാ​കൃ​ഷ്ണ​ൻ, ലി​ന്‍റോ ഫി​ലി​പ്പ്, സ്റ്റെ​ല്ല ജോ​ൺ, റെ​ജീ​ന മെ​ൽ​വി​ൻ, സ​രി​ത അ​ശോ​ക​ൻ, ടോ​മി ആ​നി മൂ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

പ​ട​ന്ന​ക്കാ​ട്: സ്റ്റെ​ല്ല മാ​രി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ഫാ. ​തോ​മ​സ് പൈ​മ്പി​ള്ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ല​ൻ മേ​രി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി‌​സ്റ്റ​ർ സ്റ്റെ​ഫി തോ​മ​സ്, മാ​നേ​ജ​ർ സി​സ്റ്റ​ർ എ​ബി​ൻ തെ​രേ​സ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്: ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ.​ബി​നോ​യ് കെ. ​ഫ്രാ​ൻ​സി​സ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. ബ്രി​ഗേ​ഡി​യ​ർ ടി.​സി. ഏ​ബ്ര​ഹാം സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ലി​ബീ​ഷ് ക​ണ്ണ​ന്പ​ള്ളി​ൽ, സ്കൂ​ൾ ലീ​ഡ​ർ ആ​ന​ന്ദ് ശ്രീ​ധ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൃ​ക്ക​രി​പ്പൂ​ർ: സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ൽ ത്രി​വ​ർ​ണ വ​സ്ത്ര​മ​ണി​ഞ്ഞ 75 വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ആ​ല​പി​ച്ച ദേ​ശ​ഭ​ക്തി​ഗാ​നം ആ​ക​ർ​ഷ​ക​മാ​യി. റി​ട്ട. ഹ​വി​ൽ​ദാ​ർ എം.​രാ​ജേ​ഷ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​വി​നു ക​യ്യാ​നി​ക്ക​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ജ​യ​ദേ​വ​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ജി.​ആ​യി​ഷാ​ബി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ടി.​പി.​ഷ​ഹീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ദി​യ​ഡു​ക്ക: ഹോ​ളി ഫാ​മി​ലി കോ​ൺ​വ​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​റാ​ലി​ക്ക് ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് ലി​ൻ മാ​ത്യു​വും പോ​ലീ​സ് സ്റ്റേ​ഷ​ൻ‌ പി​ആ​ർ​ഒ കെ. ​പ്ര​കാ​ശും ചേ​ർ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ബ​ദി​യ​ഡു​ക്ക സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​മി​ഷ് നൂ​റ​മ്മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഐ വി​നോ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ഹി​ൻ കേ​ളോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.