ല​യ​ന​ത്തി​നെ​തി​രേ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Thursday, September 22, 2022 1:14 AM IST
കാ​സ​ർ​ഗോ​ഡ്: ഖാ​ദ​ർ ക​മ്മ​റ്റി റി​പ്പോ​ർ​ട്ടി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യ്ക്ക് ദോ​ഷം ചെ​യ്യു​ന്ന സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നും സെ​ക്ക​ണ്ട​റി - ഹ​യ​ർ സെ​ക്ക​ണ്ട​റി ല​യ​ന​ത്തി​നും എ​തി​രെ 24ന് ​ജി​ല്ലാ​ത​ല ക​ൺ​വ​ൻ​ഷ​ൻ ചേ​രാ​ൻ തീ​രു​മാ​നി​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​അ​ബ്ദു​ൾ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ലോ​ച​ന യോ​ഗ​ത്തി​ൽ എ​ഫ് എ​ച്ച്എ​സ്ടി​എ ജി​ല്ലാ ചെ​യ​ർ​മാ​ൻ സു​ബി​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ജി തോ​മ​സ്, എ​ൻ. സ​ദാ​ശി​വ​ൻ, കെ.​അ​ൻ​വ​ർ, സു​നി​ൽ മാ​ത്യൂ​സ്, എ.​ബി.​അ​ൻ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.