125 പേ​ര്‍​ക്ക് സൗ​ജ​ന്യ കൃ​ത്രി​മ​കാ​ല്‍ വി​ത​ര​ണം
Thursday, September 22, 2022 11:58 PM IST
കാ​സ​ർ​ഗോ​ഡ്: പ​യ്യ​ന്നൂ​ര്‍ റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ല്‍​ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് കൃ​ത്രി​മ​കാ​ല്‍ വ​ച്ചു​ന​ൽ​കു​ന്നു. സ്നേ​ഹ​സ്പ​ര്‍​ശം എ​ന്നു പേ​രു​ന​ല്‍​കി​യി​രി​ക്കു​ന്ന പ​ദ്ധ​തി ന​വം​ബ​ര്‍ 13 മു​ത​ല്‍ 20 വ​രെ പ​യ്യ​ന്നൂ​രി​ൽ ക്യാ​ന്പ് ന​ട​ത്തും.
30,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ജ​യ്പൂ​ര്‍ കൃ​ത്രി​മ​കാ​ലാ​ണ് 125 പേ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. വി​ദ​ഗ്ധ​രാ​യി​ട്ടു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​ക്ടോ​ബ​ര്‍ 20നു ​മു​മ്പാ​യി ര​ജി​സ്റ്റ​ര്‍​ചെ​യ്യ​ണം. ഫോ​ൺ: 8921974742, 9495723319. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​അ​ര​വി​ന്ദാ​ക്ഷ​ന്‍, സി.​ശ്രീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, ഇ.​പി.​ച​ന്ദ്ര​ന്‍, രാ​ഹു​ല്‍​രാ​ജ്, വി.​ന​രേ​ന്ദ്ര​ഷേ​ണാ​യി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.