വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് ഇ​ന്ന് മു​ത​ല്‍
Thursday, September 22, 2022 11:58 PM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ല്‍ വ​ള​ര്‍​ത്തു​നാ​യ്ക്ക​ള്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഒ​ക്ടോ​ബ​ര്‍ പ​ത്ത് വ​രെ വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് ന​ട​ത്തു​ക.
ആ​ക്ഷ​ന്‍ പ്ലാ​നി​ന്‍റെ ഒ​ന്നാം​ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന നാ​യ്ക്ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​മാ​യി തെ​രു​വു നാ​യ്ക്ക​ളെ പി​ടി​കൂ​ടി കു​ത്തി​വ​യ്പ്പ് ന​ട​ത്തും. വ​ള​ര്‍​ത്തു നാ​യ്ക്ക​ള്‍​ക്ക് ന​ഗ​ര​സ​ഭാ ലൈ​സ​ന്‍​സ് ക​ര്‍​ശ​ന​മാ​ക്കും. ലൈ​സ​ന്‍​സി​ല്ലാ​തെ​യും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്താ​തെ​യും വീ​ടു​ക​ളി​ല്‍ നാ​യ​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
തെ​രു​വു നാ​യ​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​വി​ധം മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്കെ​തി​ര​യും നി​യ​മം ക​ര്‍​ക്ക​ശ​മാ​ക്കും.