കാഞ്ഞങ്ങാട്: കടലാസ് വിലവർധനവ് തടയാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഇന്റർനെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് മേഖല രൂപീകരണയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശേരി ഉദ്ഘാടനം ചെയ്തു. പി.രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സുദർശൻ ആലിങ്കൽ, ഉല്ലാസ് കുഞ്ഞമ്പു നായർ, സി.എം.മനോജ് കുമാർ, ദിനേശൻ മൂലക്കണ്ടം, ബ്രിജേഷ് കുമാർ, കെ.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.രതീഷ് കുമാർ (പ്രസിഡന്റ്), ഷംല പെരുമ്പട്ട, രാജേന്ദ്രൻ മാലോം, പത്മനാഭൻ ചീമേനി (വൈസ് പ്രസിഡന്റുമാർ), ബ്രിജേഷ് ബാബു (സെക്രട്ടറി), പി.സതി, ' എം.ബി.അബ്ദുൾ ജലീൽ, എം.രാജേഷ് (ജോയിന്റ് സെക്രട്ടറിമാർ), കെ.ഹരികൃഷ്ണൻ (ട്രഷറർ).