വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് തു​ട​ങ്ങും
Thursday, September 22, 2022 11:58 PM IST
കാ​സ​ർ​ഗോ​ഡ്: വ​നം- വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ലാ​യി വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്നു. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ രാ​വി​ലെ 9.30 മു​ത​ല്‍ 11.30 വ​രെ പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് (എ​ല്‍​പി, യു​പി,ഹൈ​സ്‌​ക്കൂ​ള്‍,കോ​ള​ജ്), രാ​വി​ലെ 11.45 മു​ത​ല്‍ 12.45 വ​രെ ഉ​പ​ന്യാ​സ ര​ച​ന മ​ല​യാ​ളം,ക​ന്ന​ഡ( ഹൈ​സ്‌​കൂ​ള്‍,കോ​ള​ജ്), ഉ​ച്ച​യ്ക്ക് 2.15 മു​ത​ല്‍ 4.15 വ​രെ വാ​ട്ട​ര്‍ ക​ള​ര്‍ പെ​യി​ന്‍റിം​ഗ്‌ (എ​ല്‍​പി,യു​പി, ഹൈ​സ്‌​കൂ​ള്‍,കോ​ള​ജ് ) എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ 9.30ന് ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് വി​ദ്യാ​ന​ഗ​ര്‍ ഉ​ദ​യ​ഗി​രി​യി​ലെ വ​ന​ശ്രീ ഫോ​റ​സ്റ്റ് കോം​പ്ല​ക്‌​സി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ ക്വി​സ് (ഹൈ​സ്‌​കൂ​ള്‍,കോ​ള​ജ്), ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ പ്ര​സം​ഗം മ​ല​യാ​ളം,ക​ന്ന​ഡ (ഹൈ​സ്‌​കൂ​ള്‍,കോ​ള​ജ്) എ​ന്നി​വ ന​ട​ക്കും. ക്വി​സ് മ​ത്സ​ര​ത്തി​ന് ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ ര​ണ്ടു​പേ​രു​ള്ള ഒ​രു ടീ​മി​നേ​യും മ​റ്റു മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും ഓ​രോ ഇ​ന​ത്തി​നും ര​ണ്ടു പേ​രെ വീ​ത​വും പ​ങ്കെ​ടു​പ്പി​ക്കാം. മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മൂ​ന്നി​ന് ജി​ല്ലാ സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടൊ​പ്പം സ​മ്മാ​ന​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കും. ജി​ല്ലാ ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് ന​ട​ക്കു​ന്ന സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാം. ജി​ല്ലാ ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട്ട സ്‌​കൂ​ള്‍,കോ​ള​ജ് മേ​ധാ​വി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഒ​ക്ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് എ​ത്ത​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി അ​സി. ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍, സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, വ​ന​ശ്രീ കോം​പ്ല​ക്‌​സ്, ഉ​ദ​യ​ഗി​രി ( പി​ഒ), വി​ദ്യാ​ന​ഗ​ര്‍, കാ​സ​ര്‍​ഗോ​ഡ് പി​ന്‍ 671123 എ​ന്ന വി​ലാ​സ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04994255234, 8547603838.