കെ-റെ​യി​ല്‍ വ​രേ​ണ്യ​വ​ര്‍​ഗ പ​ദ്ധ​തി: പ്ര​ഫ.​എം.​ഗോ​പാ​ല​ന്‍
Sunday, September 25, 2022 12:18 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പാ​രി​സ്ഥി​തി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും കേ​ര​ള​ത്തി​ന് താ​ങ്ങാ​നാ​വാ​ത്ത കെ ​റെ​യി​ല്‍ പ​ദ്ധ​തി സ​മ്പ​ന്ന​രാ​യ ഒ​രു വ​രേ​ണ്യ​വ​ര്‍​ഗ​ത്തി​ന്‍റെ യാ​ത്രാ​സൗ​ക​ര്യം വ​ര്‍​ദ്ധി​പ്പി​ക്കാ​ന്‍ മാ​ത്രം ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള​താ​ണെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ന്‍ ജി​ല്ലാ പ്ര​സി​ഡന്‍റുമാ​യ പ്ര​ഫ.​എം.​ഗോ​പാ​ല​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മ​ല​യോ​ര സാം​സ്‌​കാ​രി​ക സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് വ്യാ​പാ​ര ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​മാ​സ ച​ര്‍​ച്ച​യി​ല്‍ കെ ​റെ​യി​ല്‍ - സ​ത്യ​വും മി​ഥ്യ​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​വാ​ന്‍ പോ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​യു​ടെ പ​രി​മി​തി​ക​ളും ക​ണ​ക്കി​ലെ​ടു​ക്കാ​തെ ഗ​താ​ഗ​ത​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം അ​ന്വേ​ഷി​ക്കു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ണ്ണി പൈ​ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​പി ജ​യ​ന്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ്, ടി.​കെ.​കു​ര്യ​ന്‍, ഷാ​ജ​ന്‍ പൈ​ങ്ങോ​ട്ട്, ബേ​ബി ചെ​മ്പ​ര​ത്തി, ബേ​ബി കൈ​ത​ക്കു​ളം, കെ.​എ.​സാ​ലു, ടി.​എം.​ബാ​ബു, ജോ​ര്‍​ജ് കൊ​ച്ചു​ഴ​ത്തി​ല്‍, ബാ​ബു കോ​ഹി​നൂ​ര്‍, പി.​സി.​ര​ഘു​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.