ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Sunday, September 25, 2022 12:20 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പോ​ഷ​ന്‍ മാ​ഹ് 2022 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നി​താ ശി​ശു വി​ക​സ​ന​വ​കു​പ്പ് മാ​ലോം ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും മ​റ്റു സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മാ​യി ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കൃ​ഷി ഭ​വ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പ് ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ല​ക്‌​സ് നെ​ടി​യ​കാ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മോ​ന്‍​സി ജോ​യ്, സ​ന്ധ്യ ശി​വ​ന്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ പി.​ജി​നി, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സി.​ആ​ര്‍.​അ​മ്പി​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.