സൈ​ന്‍ ഭാ​ഷ ഹ്ര​സ്വ പ​രി​ശീ​ല​നം
Monday, September 26, 2022 1:05 AM IST
കാ​സ​ർ​ഗോ​ഡ്: ആം​ഗ്യ​ഭാ​ഷ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ​നീ​തി​വ​കു​പ്പി​ന്‍റെ​യും ബെ​റ്റ​ര്‍ ലൈ​ഫ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സൈ​ന്‍ ലാം​ഗ്വേ​ജ് ഹ്ര​സ്വ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ദം അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്രി​യേ​ഷ് ക​ള​രി​മു​റി​യി​ല്‍ ക്ലാ​സ് എ​ടു​ത്തു. അ​ക്ഷ​ര​മാ​ല, ബ​ന്ധ​ങ്ങ​ള്‍, ആ​ഴ്ച​ക​ള്‍, മാ​സ​ങ്ങ​ള്‍ തു​ട​ങ്ങി ഇ​ന്ത്യ​ന്‍ സൈ​ന്‍ ലാം​ഗ്വേ​ജി​ന്‍റെ വി​വി​ധ ഉ​പ​യോ​ഗ​ങ്ങ​ള്‍ വി​വ​രി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഓ​ഫീ​സു​ക​ളി​ലെ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​ബി​ജു, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എം.​അ​ബ്ദു​ള്ള, ബെ​റ്റ​ര്‍ ലൈ​ഫ് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി മോ​ഹ​ന്‍​ദാ​സ് വ​യ​ലാം​കു​ഴി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.