ജി​ല്ല​യുടെ കാ​യി​ക​മേ​ഖ​ല​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കും
Tuesday, September 27, 2022 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ കാ​യി​ക​മേ​ഖ​ല​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് ജി​ല്ല​യു​ടെ കാ​യി​ക പു​രോ​ഗ​തി​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക് കാ​യി​ക താ​ര​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന അ​ക്കാ​ദ​മി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​പ്പ​ണ്‍ ജിം​നേ​ഷ്യ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. പ​ഞ്ചാ​യ​ത്ത് സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലു​ക​ള്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും സ​മ​ഗ്ര കാ​യി​ക വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
സം​സ്ഥാ​ന ദേ​ശീ​യ ത്രോ ​മ​ത്സ​ര​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച ചെ​റു​വ​ത്തൂ​ര്‍ കെ.​സി.​ത്രോ അ​ക്കാ​ദ​മി പ​രി​ശീ​ല​ക​ന്‍ കെ.​സി.​ഗി​രീ​ഷ്, ഷോ​ട്ട്പു​ട്ട് ദേ​ശീ​യ സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വ് അ​നു​പ്രി​യ, ഡി​സ്‌​ക​സ് ത്രോ​യി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ കെ.​സി.​സ​ര്‍​വ​ന്‍ എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എം.​എ​സ്.​സു​ധീ​പ് ബോ​സ് പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ നോ​മി​നി ടി.​വി.​ബാ​ല​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​മ​ധു​സൂ​ദ​ന​ന്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ശി​വ​പ്ര​കാ​ശ​ന്‍ നാ​യ​ര്‍, ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് ടി.​പി.​അ​ശോ​ക​ന്‍, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പി.​അ​നി​ല്‍, ടി.​വി.​കൃ​ഷ്ണ​ന്‍, പ​ള്ളം നാ​രാ​യ​ണ​ന്‍, വി.​വി.​വി​ജ​യ​മോ​ഹ​ന​ന്‍, ഡി​വൈ​എ​സ്പി വി.​കെ.​വി​ശ്വം​ഭ​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.