അ​ന്താ​രാ​ഷ്‌​ട്ര ബ​ധി​ര ദി​നാ​ച​ര​ണം
Tuesday, September 27, 2022 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മ്മാ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ബ​ധി​ര ദി​നാ​ച​ര​ണം ന​ട​ത്തി. ഉ​പ്പ​ള വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് ഹേ​രൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ര്‍​ത്തോ​മ്മാ ബ​ധി​ര വി​ദ്യാ​ല​യം അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ.​മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സൗ​ജ​ന്യ കേ​ള്‍​വി പ​രി​ശോ​ധ​ന ക്യാ​മ്പും ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹ​നീ​ഫ്, സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ല്‍ ഹ​മീ​ദ്, അം​ഗം ഫാ​ത്തി​മ സു​ഹ​റ, മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​എം.​അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍, ബ​ദി​യ​ടു​ക്ക മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് ഓ​ഫ് സ്‌​പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​മാ​ത്യു ശാ​മു​വേ​ല്‍, ബ​ധി​ര വി​ദ്യാ​ല​യം പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ.​കൃ​ഷ്ണ, മു​ഹ​മ്മ​ദ് റ​ഷാ​ദ്, പ്ര​ധാ​നാ​ധ്യാ​പി​ക ജോ​സ്മി ജോ​ഷ്വ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി.​ജോ​ഷി​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.