റ​ബ​ര്‍ ടാ​പ്പിം​ഗി​നി​ടെ തെന്നി​വീ​ണ ക​ര്‍​ഷ​ക​ന്‍ ക​ത്തി തു​ള​ഞ്ഞു​ക​യ​റി മ​രി​ച്ചു
Tuesday, September 27, 2022 10:34 PM IST
ബേ​ഡ​കം: റ​ബ​ര്‍ ടാ​പ്പിം​ഗി​നി​ടെ കാ​ലു​തെ​റ്റി വീ​ണ ക​ര്‍​ഷ​ക​ന്‍ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി നെ​ഞ്ചി​ല്‍ തു​ള​ഞ്ഞു​ക​യ​റി മ​രി​ച്ചു. മു​ന്നാ​ട് പ​റ​യം​പ​ള്ളം കു​ഴി​ഞ്ഞാ​ലി​ല്‍ കെ.​എം.​ജോ​സ​ഫ്(66) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 4.30ഓ​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യ എ​ല്‍​സി​യു​ടെ നി​ല​വി​ളി​കേ​ട്ട് പ​രി​സ​ര​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ള്‍: സി​ജോ, സോ​ണി. മ​രു​മ​ക്ക​ള്‍: ജ​സ്‌​ന, രാ​ജേ​ഷ്.