തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ കൂട്ടായ്മ നടത്തി
1225496
Wednesday, September 28, 2022 1:05 AM IST
രാജപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ ഒന്നിന് ജനപ്രതിനിധികള്‍ നടത്തുന്ന രാജ്ഭവന് മാര്‍ച്ചിന് മുന്നോടിയായി കോടോം-ബേളൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും ഒടയംചാലില്‍ പ്രതിഷേധ കുട്ടായ്മ നടത്തി. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം എം.രാജന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്, പി.ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് പി.ഗോപാലകൃഷ്ണന്, രജനി കൃഷ്ണന്, ടി.കോരന്, യു.ഉണ്ണിക്യഷ്ണന്, കെ.വി.കേളു, എച്ച്.നാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.