ഹരിതസേന സംഗമം നടത്തി
1225500
Wednesday, September 28, 2022 1:05 AM IST
മഞ്ചേശ്വരം: നാടിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹരിത കേരളം പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് തല ഹരിത സേന സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ഹനീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അംഗം എ.ഷംസീന അധ്യക്ഷത വഹിച്ചു.
ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ.ലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഹരിത കര്‍മസേനയ്ക്കുള്ള ഒന്നാം സ്ഥാനം മീഞ്ച പഞ്ചായത്ത് കരസ്ഥമാക്കി. എന്മകജെ രണ്ടാം സ്ഥാനവും പൈവളികെ മൂന്നാം സ്ഥാനവും നേടി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശീതള സ്വാഗതവും ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുജിത്ത് നന്ദിയും പറഞ്ഞു.