ഗാന്ധിജയന്തി വാരാഘോഷം! വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ
1225887
Thursday, September 29, 2022 12:45 AM IST
കാസർഗോഡ്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരിമുക്ത കേരളം കാമ്പയിന് സംഘടിപ്പിക്കും. ഒക്ടോബര്‍ മൂന്നിന് കളക്ടറേറ്റില്‍ കൈകോര്‍ക്കാം ലഹരിക്കെതിരേ എന്ന സന്ദേശവുമായി വിദ്യാര്‍ഥികള്‍ക്കായി രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. മൂന്നിന് രാവിലെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന് ഉദ്ഘാടനം ചെയ്യും.
യുപി വിഭാഗം ജലച്ഛായം, ഹൈസ്കൂള്‍ വിഭാഗം പോസ്റ്റര്‍ രചന, ഹയര്‍സെക്കൻഡറി വിഭാഗം കാര്‍ട്ടൂണ്‍ രചന എന്നീ രചനാ മത്സരങ്ങള്‍ നടത്തും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ നാളെയ്ക്കകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04994255145. പ്രീ പ്രൈമറി ഒന്നാം തരം വിദ്യാര്‍ഥികള്‍ക്ക് പ്രശ്ചന്ന വേഷമത്സരം മത്സരം നടത്തും. ഗാന്ധിജിയുടെ വേഷ വിധാനത്തില്‍ കുട്ടികളുടെ ഫോട്ടോകള്‍ [email protected] എന്ന ഇമെയിലില്‍ കുട്ടിയുടെ പേര്, സ്കൂള്‍, ക്ലാസ്, രക്ഷിതാവിന്റെ മൊബൈല്‍ നമ്പര്‍ സഹിതം ഒക്ടോബര്‍ മൂന്നിനകം അയക്കണം. വിജയികള്‍ക്ക് ഉപഹാരവും സര്‍ട്ടിഫിക്കേറ്റും നല്‍കും.