കഠിനാധ്വാനത്തിനു മുന്പിൽ തടസങ്ങൾ വഴിമാറി; ഹരിത ഇനി ഡോ. ഹരിത
1226497
Saturday, October 1, 2022 12:43 AM IST
വെള്ളരിക്കുണ്ട്: കഠിനാധ്വാനത്തിന് മുന്നിൽ പരിമിതികൾ തടസമായില്ല. വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ കൂലിത്തൊഴിലാളിയായ രാമകൃഷ്ണന്റെയും ബാലാമണിയുടെയും മകൾ ഹരിത രാമകൃഷ്ണൻ ഇനി ഡോക്ടർ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും ഡോക്ടർ എന്ന അഭിമാനകരമായ നേട്ടത്തിന് ഉടമയായി മാറിയ ഹരിത ഇപ്പോൾ ഭീമനടി ഗവ. ആയുർവേദ ആശുപത്രിയിൽ ഹൗസ് സർജൻസിയുടെ ഭാഗമായി പ്രാക്ടീസ് നടത്തുന്നു.
പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളജിൽ നിന്നുമാണ് ബിരുദം പൂർത്തിയാക്കിയത്. മലവേട്ടുവ സമുദായത്തിൽനിന്നുള്ള ആദ്യ ആയുർവേദ ഡോക്ടർ എന്ന നേട്ടവും ഹരിതക്ക് സ്വന്തം.
വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂളി ലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് പരവനടുക്കം എംആർഎസിൽ പ്ലസ്ടു പൂർത്തിയാക്കിയ ശേഷം എൻട്രൻസ് എഴുതി ആയുർവേദപഠനത്തിന്ചേർന്നു.
സഹോദരൻ ഹരികൃഷ്ണൻ വെള്ള രിക്കുണ്ട് പോസ്റ്റ് ഓഫീസിൽ താത്കാലിക ജീവനക്കാരനാണ്.