ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
1226502
Saturday, October 1, 2022 12:44 AM IST
ബേക്കൽ: ലക്ഷങ്ങൾ വരുന്ന മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. പടന്നക്കാട് സ്വദേശി റിയാസിനെ (27)യാണ് 75 ഗ്രാം എംഡിഎംഎ, അഞ്ചു ഗ്രാം ഹാഷിഷ് എന്നിവയുമായി ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ, എസ്ഐ കെ.സാലിം എന്നിവർ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ കോട്ടക്ക് സമീപമുള്ള റിസോർട്ടിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയാണ് റിയാസ് എന്ന് പോലീസ് പറഞ്ഞു. എസ്ഐ രാമചന്ദ്രൻ, ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, സുഭാഷ്, ദിലീദ്, നികേഷ്, നിഷാന്ത്, റിനീത് എന്നിവർ പരിശോധനയിൽ പങ്കാളികളായി.