12 സ്‌​കൂ​ളു​ക​ളി​ല്‍ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബ് തു​റ​ക്കു​ന്നു
Tuesday, October 4, 2022 12:57 AM IST
കാ​സ​ർ​ഗോ​ഡ്: ന​വ​കേ​ര​ളം ക​ര്‍​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ലെ 12 സ്‌​കൂ​ളു​ക​ളി​ല്‍ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍ ആ​രം​ഭി​ക്കു​ന്നു. ബ​ളാ​ല്‍ ജി​എ​ച്ച്എ​സ്എ​സ്, ബ​ളാ​ന്തോ​ട് ജി​എ​ച്ച്എ​സ്എ​സ്, കു​ണ്ടം​കു​ഴി ജി​വി​എ​ച്ച്എ​സ്എ​സ്, ക​യ്യൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ്, പി​ലി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സ്, മ​ടി​ക്കൈ ജി​എ​ച്ച്എ​സ്എ​സ്, ഉ​ദു​മ ജി​എ​ച്ച്എ​സ്എ​സ്, ബ​ങ്ക​ര ജി​എ​ച്ച്എ​സ്എ​സ്, മു​ള്ളേ​രി​യ ജി​എ​ച്ച്എ​സ്എ​സ്, പൈ​വ​ളി​ഗെ ജി​എ​ച്ച്എ​സ്എ​സ്, പ​ട് ള ​ജി​എ​ച്ച്എ​സ്എ​സ്, മൊ​ഗ്രാ​ല്‍ ജി​വി​എ​ച്ച്എ​സ്എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്ക് പു​റ​മെ ഭൂ​ജ​ല വ​കു​പ്പും ജി​ല്ല​യി​ലെ ര​ണ്ടു സ്‌​കൂ​ളു​ക​ളി​ല്‍ ലാ​ബ് ആ​രം​ഭി​ക്കും. ഹൊ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സ്എ​സി​ലും കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സി​ലു​മാ​ണ് ലാ​ബ് ആ​രം​ഭി​ക്കു​ക. ഒ​പ്പം പ​ണം ന​ല്‍​കി വി​ശ​ദ​മാ​യി കു​ടി​വെ​ള്ള സാ​മ്പി​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും അ​ഞ്ചു ലാ​ബു​ക​ള്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കും.
ജി​ല്ല​യി​ലെ വി​വി​ധ കി​ണ​റു​ക​ളി​ല്‍ നി​ന്നും ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച ജ​ല സാ​മ്പി​ളു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച​തി​ല്‍ ഭൂ​രി​ഭാ​ഗം സാ​മ്പി​ളു​ക​ളി​ലും മാ​ലി​ന്യ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത 12 സ്‌​കൂ​ളു​ക​ളി​ല്‍ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബ് ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ കി​ണ​ര്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ അ​തീ​വ മാ​ലി​ന്യം നി​റ​ഞ്ഞ് ഉ​പ​യോ​ഗ്യ യോ​ഗ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മൂ​ന്നെ​ണ്ണ​വും 80-90 ശ​ത​മാ​ന​ത്തി​നി​ട​യി​ല്‍ മൂ​ന്നെ​ണ്ണ​വും 60-80 ശ​ത​മാ​ന​ത്തി​നി​ട​യി​ല്‍ 12 ണ്ണ​വും 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ ഏ​ഴെ​ണ്ണ​വും മ​ലി​ന​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.
കെ​മി​സ്ട്രി ലാ​ബു​ക​ളു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ കെ​മി​സ്ട്രി അ​ധ്യാ​പ​ക​രു​ടെ​യും സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രി​ക്കും ലാ​ബ് പ്ര​വ​ര്‍​ത്തി​ക്കു​ക. ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ലാ​ബ് നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ല​സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള സാ​മ്പി​ളു​ക​ള്‍ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ച് ഫ​ലം അ​റി​യാ​നാ​വും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ലാ​ബു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി ന​വ​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.